Sunday, June 16, 2024
spot_img

അനന്യയ്ക്ക് പിന്നാലെ പങ്കാളിയും മരിച്ചനിലയിൽ; പിന്നിൽ ഞെട്ടിപ്പിക്കുന്ന ദുരൂഹതയോ ?

ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യാകുമാരി അലക്‌സിന്റെ ആത്മഹത്യ ഞെട്ടലോടെയാണ് കേരളം കണ്ടത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച പിഴവിനെ തുടര്‍ന്ന് ഗുരുതരമായ ശാരീരിക പ്രശ്‌നം നേരിടുകയാണെന്ന് കഴിഞ്ഞ ദിവസം അനന്യ വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ആത്മഹത്യ. ജനനം മുതല്‍ തങ്ങള്‍ നേരിടുന്ന സാമൂഹിക അവഗണനയുടെ തുടർച്ചയായി അനന്യായുടെ മരണം നമ്മുക്ക് കാണാൻ സാധിക്കും.അതേസമയം അനന്യയുടെ സുഹൃത്ത് ലിജുവിനെ ആത്മഹത്യ ചെയ്‌ത നിലയിൽ ഇന്ന് കണ്ടെത്തിയിരുന്നു.

വൈറ്റിലയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ലിജുവിനെ കണ്ടെത്തിയത്. അനന്യ മരിക്കുമ്പോൾ ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ ലിജുവും ഉണ്ടായിരുന്നു. ലിജു ഭക്ഷണം വാങ്ങാൻ പുറത്തുപോയ നേരത്തായിരുന്നു അനന്യ ആത്മഹത്യ ചെയ്‌തത്. അനന്യയുടെ മരണശേഷം ഇയാൾ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു.

ട്രാന്‍സ്ജെന്‍ഡര്‍മാർക്ക് എതിരെ അനുവര്‍ത്തിച്ചുവരുന്ന ഇത്തരം ചൂഷണവും വഞ്ചനാപരമായ സമീപനങ്ങളും അവസാനിപ്പിക്കാൻ സർക്കാർ നടപടി കൈക്കൊണ്ടില്ലെങ്കിൽ ഇനിയും അനന്യമാർ ആവർത്തിക്കും എന്ന് നിസംശയം പറയാം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles