അനശ്വര രാജൻ നായികയാകുന്ന വിഷ്‍ണു ശിവപ്രസാദിന്റെ പുതിയ ചിത്രമാണ് ‘മൈക്ക്’. ജോണ്‍ എബ്രഹാം ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും ‘മൈക്കി’നുണ്ട്. ഇപ്പോഴിതാ ‘മൈക്ക്’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഓഗസ്‍റ്റ് 19ന് ആണ് ചിത്രം റിലീസാകുക. ജോണ്‍ എബ്രഹാം തന്നെയാണ് റിലീസ് വാര്‍ത്ത സാമൂഹ്യ മാധമ്യങ്ങളിലൂടെ പുറത്തുവിട്ടത്. രണദീവെ ആണ് മൈക്കെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിവേക് ഹര്‍ഷനാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.
ജെ എ എന്റർടൈൻമെന്റിന്റെ ബാനറിലാണ് ‘മൈക്ക്’ ജോണ്‍ അബ്രഹാം നിര്‍മിക്കുന്നത്. ‘വിക്കി ഡോണർ’, ‘മദ്രാസ് കഫെ’, ‘പരമാണു’, ‘ബത്‌ല ഹൗസ്’ തുടങ്ങിയവ ജോണ്‍ അബ്രഹാമായിരുന്നു നിര്‍മിച്ചത്. ഡേവിസൺ സി ജെ, ബിനു മുരളി എന്നിവർ ആണ് ‘മൈക്കി’ന്റെ പ്രൊഡക്ഷൻ കൺട്രോളർമാർ. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്‍ണന്‍, അഭിറാം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന കഥയാണ് ചിത്രത്തിന്റേത്. മേക്കപ്പ് – റോണെക്സ് സേവിയർ. വസ്‍ത്രാലങ്കാരം – സോണിയ സാൻഡിയാവോ. ‘സൂപ്പര്‍ ശരണ്യ’ എന്ന ചിത്രമാണ് അനശ്വര രാജൻ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് പ്രേഷകർക്കുമുന്നിൽ എത്തിയത്.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…