Saturday, January 3, 2026

കോടതിയിൽ ഇനി അത്യാവശ്യ കേസുകൾ മാത്രം

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോടതി നടപടികളിലും നിയന്ത്രണം. തിരുവനന്തപുരം ജില്ലയിലെ കോടതി നടപടികളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അത്യാവശ്യ കേസുകള്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് ജില്ലാ ജഡ്ജി കോടതികള്‍ക്ക് നിര്‍ദ്ദേശം നല്‍കി . പ്രതികളെ കോടതിയില്‍ കൊണ്ടുവരേണ്ടെന്ന് ജയില്‍ അധികൃതര്‍ക്കും നിര്‍ദ്ദേശമുണ്ട്. കൂടാതെ അതാവശ്യ നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്താനാണ് തീരുമാനം.

സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തീയേറ്ററുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിലെ പൊതു പരിപാടികളും മാ്റ്റിവച്ചിട്ടുണ്ട്.

Related Articles

Latest Articles