തിരുവനന്തപുരം; കേരള സോഫ്റ്റ്ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനിൽ എ ജോൺസനെ ഇന്ത്യൻ സോഫ്റ്റ് ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. മധ്യപ്രദേശിലെ ഇന്റോറിൽ വെച്ച് നടന്ന് ദേശീയ ജനറൽ ബോഡി യോഗത്തിൽ നടന്ന തിരഞ്ഞെടുപ്പിലാണ് അനിൽ എ ജോൺസൺ അടങ്ങിയ ഔദ്യോഗിക പാനൽ വിജയിച്ചത്. നിലവിൽ എട്ട് വർഷമായി കേരള സോഫ്റ്റ്ബോൾ അസോസിയേഷൻ സെക്രട്ടറിയാണ്.
1994 ൽ നാഷണൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സ്പോട്സ് പട്യാലയിൽ നിന്നും സോഫ്റ്റ് ബോൾ കോച്ചിങ്ങ് പാസായി കേരളത്തിലെത്തിയ അനിൽ എ ജോൺസൺ ആണ് കേരളത്തിൽ സോഫ്റ്റ് ബോളിന് തുടക്കം കുറിച്ചത്. കോച്ചായും, ഒഫിഷ്യൽസ് ആയും നിരവധി തവണ സംസ്ഥാന- ദേശീയ- അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. നിലവിൽ കേരള സ്പോട്സ് കൗൺസിൽ മെമ്പറാണ്, കേരള സർക്കാരിന്റെ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടറും ആയിരുന്നു
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…