Thursday, January 1, 2026

അനിൽ ആന്റണി ഇനി ബിജെപിയിൽ; ഉജ്ജ്വല സ്വീകരണം നൽകി പാർട്ടി,അനിലിന് അംഗത്വം നൽകി കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽചേർന്നു. കോൺഗ്രസിന്റെ ഐടി സെൽ ചുമതലയുണ്ടായിരുന്ന യുവ നേതാവാണ് അനിൽ ആന്റണി. പാർട്ടി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി പീയുഷ് ഗോയൽ അനിലിന് അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിക്കുകയായിരുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു അനിലിന്റെ പാർട്ടി പ്രവേശം.

ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ പ്രധാനമന്ത്രിയെ പിന്തുണച്ചതോടെ അനിൽ സ്ഥാനം രാജി വയ്ക്കുകയായിരുന്നു. രാഹുൽ ഗാന്ധിയെ പരിഹസിച്ചും എസ് ജയശങ്കർ സ്മൃതി ഇറാനി എന്നിവരെ അനുകൂലിച്ചും അനിൽ ആന്റണി രംഗത്തുവന്നിരുന്നു.

Related Articles

Latest Articles