Monday, December 22, 2025

പടക്കം പൊട്ടിച്ചതിലും മാങ്ങാ പറിച്ചതിലും വിരോധം;കായംകുളത്ത് സ്ത്രീകളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ

കായംകുളം: ആലപ്പുഴ കായംകുളത്ത് സ്ത്രീകളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഓച്ചിറ മേമന കല്ലൂർമുക്ക് പുതുവൽ ഹൗസിൽ സജിത്ത് (32), കൃഷ്ണപുരം പുതുവൽ ഭാഗം വാർഡിൽ ഉല്ലാസ്(33) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറാം തിയതി രാത്രി 8.30 ഓടെ കീരിക്കാട് മൂലശ്ശേരി ക്ഷേത്രത്തിന് സമീപം വച്ചാണ് സഹോദരിമാരായ മിനി, സ്മിത, അയൽവാസി നീതു എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ചത്.

കഴിഞ്ഞ ഓണക്കാലത്ത് വീടിന് സമീപം പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതും, വീട്ടിലെ മാവിൽ നിന്നും മാങ്ങ പറിച്ചതിലുള്ള വിരോധവുമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചത്.മിനിയേയും സഹോദരി സ്മിതയേയും തടയാൻ ചെന്ന അയൽവാസി നീതുവിനേയും വാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കേസിലെ മൂന്നും നാലും പ്രതികളാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Related Articles

Latest Articles