Saturday, October 24, 2026

അനിരുദ്ധ് യാത്രയായി; കോവിഡ് കവർന്നത് പിഞ്ചുകുഞ്ഞിനെ.. ;വീടിനുള്ളിൽ തന്നെ സംസ്കരിച്ച് മാതാപിതാക്കൾ

തിരുവനന്തപുരം:അനിരുദ്ധ് യാത്രയായി.കേവലം മൂന്ന് മാസം പ്രായമുള്ള അനിരുദ്ധ് കഴിഞ്ഞ ദിവസം കോവിഡ് 19 മൂലമാണ് മരണപ്പെട്ടത്. നെടുങ്കാട് പമ്പ് ഹൗസിനു സമീപം താമസിക്കുന്ന ദമ്പതികളുടെ മകനാണ് അനിരുദ്ധ്. ഇവരുടെ ആദ്യ കുട്ടിയാണ് ഈ കുഞ്ഞ്. S A T ആശുപത്രിയിൽ വച്ചാണ് അനിരുദ്ധ് മരണപ്പെട്ടത്.

ഹിന്ദു ആചാരപ്രകാരം മൂന്ന് മാസം പ്രായം ഉള്ളതുകൊണ്ട് മരിച്ച കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കാറില്ല. വീട്ടിൽ തന്നെ സാധാരണ അടക്കം ചെയ്യുന്നതാണ് പതിവ്. എന്നാൽ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കണം എന്ന ആഗ്രഹം അവർ പ്രകടിപ്പിച്ചു. പ്രദേശവാസികളും അധികാരികളും ആദ്യം ഒന്ന് മടിച്ചു, കാരണം രോഗം കോവിഡാണല്ലോ…..

ശ്‌മശാനത്തോ , പള്ളിയിലോ, സ്വകാര്യ പറമ്പിലോ പരിസരവാസികൾക്ക് തടസ്സമില്ലങ്കിൽ സംസ്കരിക്കാം എന്ന തീരുമാനത്തിലെത്തി അധികാരികൾ. പക്ഷെ കോവിഡ് പോസിറ്റീവ് മരണം ആയതിനാൽ തടസ്സം പറഞ്ഞു. ഒടുവിൽ വീടിനകത്ത് സംസ്കരിക്കാൻ തീരുമാനിച്ചു രണ്ടും കൽപ്പിച്ച് മാതാപിതാക്കൾ ആ ദൗത്യം ഏറ്റെടുത്തു. കേരളത്തിൽ തന്നെ ഇങ്ങനെയൊരു സംഭവം ഒരു പക്ഷേ ആദ്യമായിരിക്കും. ബന്ധപ്പെട്ട അധികാരികളോട് സംസാരിച്ചു, പരിസരവാസികൾ സമ്മതിച്ചു. ഒടുവിൽ ആ പിഞ്ചു കുഞ്ഞിനെ വീടിനകത്തെ മുറിയിൽ തന്നെ സംസ്കരിക്കുകയും ചെയ്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles