ദില്ലിയിൽ കൊല്ലപ്പെട്ട അഞ്ജലി സിങ്
ദില്ലി : പുതുവർഷ രാവിൽ അഞ്ജലി സിങ് എന്ന യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അതേ ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന 11 പൊലിസുകാര്‍ക്ക് സസ്പെന്‍ഷന്‍. കണ്‍ട്രോള്‍ റൂം, പിക്കറ്റ് ചുമതലകളില്‍ ഉണ്ടായിരുന്നവര്‍ക്കാണ് സസ്പെന്‍ഷന്‍. അപകടവിവരം അറിയിച്ചിട്ടും പൊലീസ് എത്താന്‍ വൈകിയെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. രാത്രിയിൽ ഡ്യൂട്ടിക്ക് വിന്യസിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള നിർദേശം പൊലീസിന് ലഭിച്ചിരുന്നു.
പുതുവത്സര രാവിൽ വിന്യസിച്ച മൂന്ന് പിസിആർ വാനുകളിലും രാത്രി രണ്ട് പിക്കറ്റുകളിലുമായി പോസ്റ്റ് ചെയ്ത എല്ലാ ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യാനാണ് ആഭ്യന്തര മന്ത്രാലയം ഡൽഹി പോലീസിനോട് നിർദേശിച്ചിരുന്നത്. രണ്ട് സബ് ഇൻസ്പെക്ടർമാർ, നാലു ഹെഡ് കോൺസ്റ്റബിൾമാർ, ഒരു കോൺസ്റ്റബിൾ എന്നിവരെയാണ് ഇപ്പോൾ സസ്പെൻഡ് ചെയ്തത്. രാത്രി ഡ്യൂട്ടിയ്ക്ക് വിന്യസിച്ച പൊലീസുകാരിൽനിന്ന് കൃത്യവിലോപം ഉണ്ടായെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച കമ്മിഷണർ ശാലിനി സിങ് അറിയിച്ചു. തെറ്റുകാരെന്നു കണ്ടെത്തിയ പൊലീസുകാർക്കെതിരെ കൊലപാതക കുറ്റവും ചുമത്തണമെന്ന് മന്ത്രാലയം അറിയിച്ചതായി പൊലീസ് വ്യക്തമാക്കി
സന്തോഷവും സങ്കടവും നമ്മുടെ ആന്തരികമായ അവസ്ഥകളാണ്. അത് മറ്റൊരാളുടെ വാക്കുകളെയോ പ്രവൃത്തിയെയോ ആശ്രയിച്ചിരിക്കുമ്പോൾ, വാസ്തവത്തിൽ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം നാം…
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…