Thursday, January 1, 2026

കണ്ണീരോടെ യാത്രാമൊഴി നൽകി നാട് ; ആന്‍ മരിയ ജോയിയുടെ മൃതദേഹം സംസ്കരിച്ചു

ഇടുക്കി ഇരട്ടയാറില്‍ പള്ളിയിലെ കുര്‍ബാനക്കിടെ ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച ആന്‍ മരിയ ജോയിയുടെ മൃതദേഹം സംസ്കരിച്ചു. ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ള വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് സെന്റ് തോമസ് പള്ളിയില്‍ സംസ്കാരച്ചടങ്ങുകൾ നടന്നത്.

ഇടുക്കി രൂപത അദ്ധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നല്‍കി. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയായിരുന്നു മലയാളികളുടെ പ്രാർത്ഥനകൾ വിഫലമാക്കിക്കൊണ്ട് ആന്‍ മരിയ മരിച്ചത്. കഴിഞ്ഞ ജൂണില്‍ പള്ളിയിലെ കുര്‍ബാനയ്ക്കിടെയാണ് ഇരട്ടയാര്‍ നത്തുകല്ല് പാറയില്‍ ജോയിയുടേയും ഷൈനിയുടേയും മകളായ ആന്‍ മരിയയ്ക്ക് ഹൃദായഘാതമുണ്ടാകുന്നത്. കട്ടപ്പന സെയ്ന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആന്‍ മരിയയെ എറണാകുളം ഇടപ്പള്ളിയിലെ അമൃത ആശുപത്രിയിലെത്തിച്ചിരുന്നു. പിന്നീട് ജൂലൈയിലാണ് കോട്ടയം കാരിത്താസിലേക്ക് മാറ്റിയിരുന്നു. കാരിത്താസില്‍ ചികിത്സയിലിരിക്കെ രോഗം മൂര്‍ച്ഛിക്കുകയും ന്യൂമോണിയ പിടിപ്പെടുകയും ചെയ്തു. ന്യുമോണിയ ബാധ മൂലം കരളിന്റേയും മറ്റും പ്രവര്‍ത്തനം നിലച്ചതാണ് മരണത്തിലേക്ക് നയിച്ചത്

Related Articles

Latest Articles