NATIONAL NEWS

കെജ്‌രിവാളിന് അധികാരത്തിന്റെ ലഹരി ; അരവിന്ദ് കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് അന്നാ ഹസാരെ

 

ദില്ലി : ദില്ലി മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച്ച സാമൂഹിക പ്രവർത്തകനും ആം ആദ്മി നേതാവുമായ അന്നാ ഹസാരെ അദ്ദേഹത്തിന്റെ മുൻ അനുയായി അരവിന്ദ് കെജ്‌രിവാളിനെതിരെ പൊട്ടിത്തെറിച്ചു. കെജ്‌രിവാളിനെ അഭിസംബോധന ചെയ്ത ഒരു കത്തിലാണ് അദ്ദേഹം ആഞ്ഞടിച്ചത്. മദ്യശാലകളുമായി ബന്ധപ്പെട്ട തന്റെ നിലപാട് അദ്ദേഹം ഡൽഹി മുഖ്യമന്ത്രിയെ ഓർമ്മിപ്പിച്ചു. കഴിഞ്ഞ 35 വർഷമായി തന്റെ ഗ്രാമമായ റാലേഗാവ് സിദ്ധിയിൽ സിഗരറ്റും മദ്യവും വിൽക്കുന്നില്ലെന്ന വസ്തുതയെ കെജ്‌രിവാളും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അഭിനന്ദിച്ചിരുന്നു എന്നാൽ ഇപ്പോൾ കെജ്‌രിവാൾ മറുകണ്ടം ചാടിയതിൽ അദ്ദേഹം വിലപിച്ചു. രാഷ്ട്രീയത്തിൽ ചേരുന്നതിന് മുമ്പ് 2012ൽ കെജ്‌രിവാൾ എഴുതിയ ‘സ്വരാജ്’ എന്ന പുസ്തകത്തിൽ നിന്നുള്ള വരികൾ ഉദ്ധരിക്കാൻ അദ്ദേഹം മറന്നില്ല .

“: രാഷ്ട്രീയക്കാരുടെ ശിപാർശ പ്രകാരമാണ് നിലവിൽ ഉദ്യോഗസ്ഥർ മദ്യശാലകൾ തുറക്കാൻ ലൈസൻസ് നൽകുന്നത്. കൈക്കൂലി വാങ്ങിയാണ് ലൈസൻസ് നൽകുന്നത്. മദ്യവിൽപ്പനശാലകൾ മൂലം നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. ജനങ്ങളുടെ കുടുംബജീവിതം തകരുന്നു. ജനങ്ങളോട് ആരും ചോദിക്കുന്നില്ല എന്നതാണ് വിരോധാഭാസം. മദ്യശാലകൾ തുറക്കണമോ എന്ന കാര്യത്തിൽ ഇത് നേരിട്ട് സ്വാധീനം ചെലുത്തുന്നവരെയാണ് മദ്യശാലകൾ അടിച്ചേൽപ്പിക്കുന്നത്.
നിർദേശം: ഗ്രാമസഭ ബന്ധപ്പെട്ട യോഗത്തിൽ അംഗീകരിച്ചാൽ മാത്രമേ മദ്യശാലകൾ തുറക്കാൻ ലൈസൻസ് നൽകാവൂ. അവിടെയുള്ള 90% സ്ത്രീകളും അതിന് വോട്ട് ചെയ്യണം. യോഗത്തിൽ പങ്കെടുത്ത സ്ത്രീകൾക്ക് കേവല ഭൂരിപക്ഷത്തോടെ മദ്യശാലകൾ തുറക്കാനുള്ള ലൈസൻസ് റദ്ദാക്കാൻ കഴിയണം”. ഇതായിരുന്നു കെജ്‌രിവാളിന്റെ പുസ്തകത്തിലുള്ള വാക്കുകൾ.

“രാഷ്ട്രീയത്തിൽ പ്രവേശിച്ച് മുഖ്യമന്ത്രിയായതിന് ശേഷം, നിങ്ങൾ തത്വങ്ങളും ആശയങ്ങളും മറന്നുവെന്ന് തോന്നുന്നു. അതിനാലാണ് നിങ്ങളുടെ സർക്കാർ ദില്ലിയിൽ പുതിയ മദ്യനയം രൂപീകരിച്ചത്. ഇത് മദ്യവിൽപ്പനയ്ക്ക് ആക്കം കൂട്ടുമെന്ന് തോന്നുന്നു. .എല്ലാ പാതയിലും മദ്യശാലകൾ തുറക്കുന്നത് അഴിമതി വർധിപ്പിക്കാൻ ഇടയാക്കും.ഇത് ജനങ്ങളുടെ താൽപര്യത്തിന് നിരക്കുന്നതല്ല”. എന്ന് അന്നാ ഹസാരെ എഴുതിയിരുന്നു. കെജ്‌രിവാൾ അധികാരത്തിന്റെ ലഹരിയിലാണെന്നും അദ്ദേഹം ആരോപിച്ചു.

admin

Recent Posts

പ്രാത്ഥനകൾ വിഫലം! ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍

ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍. പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ…

26 mins ago

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

1 hour ago

ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെക്കുറിച്ച് ഇപ്പോഴും സൂചനകളില്ല; ജീവനോടെ ആരും അവശേഷിക്കാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തകർ; തിരച്ചിൽ ഉർജ്ജിതം

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…

1 hour ago

എളമക്കര ലഹരിവേട്ട; അന്വേഷണം മോഡലിംഗ് രംഗത്തേക്ക്; ബോസ് ഉടൻ കുടുങ്ങും!

കൊച്ചി: എളമക്കര ലഹരിവേട്ട കേസിൽ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറംഗ സംഘത്തിലെ മോഡൽ അൽക്ക ബോണിയുടെ…

2 hours ago

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

2 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം വീണ്ടും സിനിമയാകുന്നു; സത്യരാജ് മോദിയായെത്തും; ബയോ ഒരുങ്ങുന്നത് വമ്പൻ ബജറ്റിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി…

2 hours ago