Friday, January 2, 2026

മുഖ്യമന്ത്രിക്കെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം ; 8 യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും കരിങ്കൊടി പ്രതിഷേധം. ഇന്ന് രാവിലെ കണ്ണൂർ ജില്ലയിലെ ചുടലയിലും പരിയാരത്തുമാണ് യൂത്ത് കോൺഗ്രസ് പ്രവ‍ർത്തകർ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധം നടത്തിയ എട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ മുഖ്യമന്ത്രി കാസർകോട് ജില്ലയിലെത്തി. അഞ്ച് പരിപാടികളിലാണ് ഇന്ന് ജില്ലയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത്. ഇതിന്റെ ഭാഗമായി വൻ സുരക്ഷാ സന്നാഹങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. മറ്റ് ജില്ലകളിൽ നിന്നുള്ള പോലീസുകാരെ കൂടി വിന്യസിച്ചാണ് പിണറായി വിജയന് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

Related Articles

Latest Articles