Monday, June 17, 2024
spot_img

നേപ്പാളിൽ വീണ്ടും ഭൂചലനം; 6.3 തീവ്രത രേഖപ്പെടുത്തി,ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം നേപ്പാളാണെന്നാണ് നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി

ദില്ലി:നേപ്പാളിൽ വീണ്ടും ഭൂചലനം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായിട്ടുള്ളത്. ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം നേപ്പാളാണെന്നാണ് നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി ട്വീറ്റിലൂടെ വ്യക്തമാക്കി.ദില്ലിയിലെ വിവിധ മേഖലകളിലും ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോർട്ട്.

നേപ്പാളിൽ 24 മണിക്കൂറിനിടെ ഉണ്ടായത് 2 ഭൂചലനങ്ങളും ഒരു തുടർ ചലനവും. നേപ്പാൾ സമയം 9.07 pm ന് റിക്ടർ സ്കെയിലിൽ 5.7 രേഖപ്പടുത്തിയ ഭൂചലനം ഉണ്ടായത്. രാത്രി 9.56ന് 4.1ഉം രേഖപ്പെടുത്തി. പുലർച്ചെ രണ്ട് പന്ത്രണ്ടിന് 6.3ഉം രേഖപ്പെടുത്തി. ആറുപേർ മരിച്ചു എന്നാണ് കണക്ക്

Related Articles

Latest Articles