India

മണിപ്പുരിൽ വീണ്ടും വെടിവയ്പ്; കരസേന മേധാവി സന്ദർശിക്കും;കർശന നടപടികളിലേക്ക് കടക്കാൻ സുരക്ഷാ സേന

ദില്ലി : മണിപ്പുരിൽ വീണ്ടും സംഘർഷമുണ്ടായതോടെ കർശന നടപടികളിലേക്ക് കടക്കാൻ സുരക്ഷാ സേന. ഉടൻ തന്നെ കരസേനാ മേധാവി മനോജ് പാണ്ഡെ മണിപ്പുർ സന്ദർശിക്കും എന്നാണ് വിവരം. കലാപം നിയന്ത്രിക്കാൻ സൈന്യം സ്വീകരിച്ച നടപടികൾ ഈസ്റ്റേൺ കമാൻഡ് ഉദ്യോഗസ്ഥരുമായി ചേർന്ന് അദ്ദേഹം വിലയിരുത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മൂന്നു ദിവസത്തെ സന്ദർശനത്തിനായി മണിപ്പുരിലെത്തുമെന്ന് വ്യാഴാഴ്ച വൈകുന്നേരത്തോടെ വ്യക്തമാക്കിയിരുന്നു.

വീണ്ടും സംഘർഷമുണ്ടായതോടെ കരസേനയും അസം റൈഫിളും സുരക്ഷാ നടപടികൾ വർധിപ്പിച്ചു. വെടിവെയ്‌പ്പിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് വിവരം. വെടിയുതിർത്ത ശേഷം രക്ഷപ്പെട്ടവർക്കായി സൈന്യം തിരച്ചിൽ നടത്തുകയാണ്. കലാപത്തിൽ ഇതുവരെ 60 പേർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. നിരവധി വീടുകളും കെട്ടിടങ്ങളും ആരാധനാലയങ്ങളും അഗ്നിക്കിരയാക്കി.
പ്രശ്നബാധിതമായ 38 കേന്ദ്രങ്ങളിൽ വിവിധ സേനകളെ വിന്യസിച്ചുവെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് അറിയിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതിന് നിരവധി കമ്മിറ്റികൾ രൂപീകരിച്ചു.

കുകി, നാഗ എന്നിവയടക്കമുള്ള ഗോത്ര വിഭാഗങ്ങളും മെയ്തെയ് വിഭാഗവും തമ്മിലാണ് മണിപ്പൂരിൽ സംഘർഷമുണ്ടായത് . മെയ്തെയ് വിഭാഗത്തിനു പട്ടികവർഗ പദവി നൽകാനുള്ള നീക്കത്തിനെതിരെ ഗോത്ര വിഭാഗങ്ങൾ നടത്തിയ പ്രതിഷേധമാണ് പിന്നീട് സംഘർഷമായി വളർന്നത്. കലാപത്തിൽ 50ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. നിരവധി വീടുകൾ അഗ്നിക്കിരയായി.

മണിപ്പുരിലെ ഏറ്റവും വലിയ ജനവിഭാഗമായ മെയ്തെയ് ജനസംഖ്യയുടെ 64% വരും. മ്യാൻമറിൽ നിന്നു കുടിയേറിയ കുകികൾ, മണിപ്പുരിലെ മലനിരകളിൽ വാസമുറപ്പിക്കുകയായിരുന്നു. താഴ്വരയിലാണ് മെയ്തെയ് വിഭാഗക്കാർ താമസിക്കുന്നത്. ഭൂരിപക്ഷമായ തങ്ങൾക്കു 10% സ്ഥലം മാത്രമുള്ളപ്പോൾ,ന്യൂനപക്ഷമായ ഗോത്ര വിഭാഗക്കാർ മറ്റു ഭൂപ്രദേശങ്ങൾ കയ്യടക്കിവച്ചിരിക്കുകയാണെന്നാണ് മെയ്തെയ് വിഭാഗത്തിന്റെ പരാതി.

തുടർന്ന് പട്ടികവർഗ പദവി വേണമെന്നാവശ്യപ്പെട്ടു മെയ്തെയ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് വിഷയം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോടു ഹൈക്കോടതി നിർദേശിച്ചു. ഗോത്രവിഭാഗങ്ങൾക്കു നിലവിൽ പട്ടികവർഗ പദവിയുണ്ട്. സംസ്ഥാനത്തെ ഭൂരിപക്ഷ വിഭാഗമായ മെയ്തെയ് കൾക്കു കൂടി ആ പദവി ലഭിച്ചാൽ, തൊഴിൽ, വിദ്യാഭ്യാസം എന്നിവയിൽ തങ്ങൾക്കുള്ള ആനുകൂല്യങ്ങൾ നഷ്ടമാകുമെന്നും മലനിരകളിൽ ഭൂമി മെയ്തെയ്കൾ കയ്യേറുമെന്നുമുള്ള ഗോത്ര വിഭാഗങ്ങളുടെ ഭയമാണ് അവരെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചത്.

Anandhu Ajitha

Recent Posts

ഹമാസിനെ പിന്തുണച്ചുള്ള മുദ്രാവാക്യങ്ങൾ അംഗീകരിക്കാനാവില്ല; ഭീകര സംഘടനയ്ക്ക് നഗരത്തിൽ സ്ഥാനമില്ല ! തള്ളിപ്പറഞ്ഞ് മംദാനി; ഇസ്‌ലാമിസ്റ്റുകൾക്ക് അപ്രതീക്ഷിത തിരിച്ചടി

ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…

7 hours ago

അമേരിക്കയിൽ നടുക്കുന്ന കൂട്ടക്കുരുതി; മിസിസിപ്പിയിൽ മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു, പ്രതി പിടിയിൽ

മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…

7 hours ago

വൻ സുരക്ഷാ വീഴ്ച !! ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ !

സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…

8 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘം !!! മകരവിളക്ക് ദിവസം ബിജെപി-എന്‍ഡിഎയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്ന് രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…

10 hours ago

അയോദ്ധ്യ രാമക്ഷേത്രത്തിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമം! കശ്മീർ സ്വദേശി കസ്റ്റഡിയിൽ, സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്യുന്നു

അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…

10 hours ago