Categories: Indiapolitics

റോമാ നഗരം കത്തുമ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെ അനുസ്മരിപ്പിച്ച് പപ്പുമോൻ… കോൺഗ്രസ് വിയർക്കുമ്പോൾ ദില്ലിയിലെ അത്യാധുനിക ഭക്ഷണശാലയിൽ പുട്ടടിച്ച് പുറത്തിറങ്ങിയ രാഹുൽ ഒരു ദേശീയ ചാനലിന്റെ കാമറയിൽ പെട്ടു.

രാഹുൽ ഗാന്ധി അല്ലെങ്കിലും ഇങ്ങനെയാണ്,കാര്യങ്ങൾ എല്ലാം ഒരു വഴിക്കാക്കിയിട്ട് നൈസായി കൈകഴുകുന്നത് പുള്ളിയുടെ സ്ഥിരം ഏർപ്പാടാണ്.ആകപ്പാടെ ജനങ്ങൾക്ക് മുന്നിൽ കാണിക്കാൻ കൊള്ളാവുന്ന വിരലിലെണ്ണാവുന്ന കുറച്ച് നേതാക്കൾ മാത്രമാണ് ഇപ്പോൾ കൂടുള്ളത്,അതിലെ പ്രധാനിയും മധ്യപ്രദേശിലെ ജനകീയനുമായ ജ്യോതിരാദിത്യ സിന്ധ്യ ഹോളി ദിനം കോൺഗ്രസിൽ നിന്നും രാജി വെച്ചത് ആകപ്പാടെ പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.അപ്പോഴാണ് ഹോളി ആഘോഷിക്കാൻ രാഹുൽജി ഇന്ദ്രപ്രസ്ഥത്തിലെ ഒരു മുന്തിയ ഭക്ഷണശാലയിൽ വിഭവസമൃദ്ധമായ ഭക്ഷണങ്ങൾ ശാപ്പിടാൻ ആരുമറിയാതെ എത്തിയത്.കഴിപ്പെല്ലാം കഴിഞ്ഞ് വളരെ രഹസ്യമായി പുറത്തിറങ്ങിയ കക്ഷി പക്ഷെ ദേശീയ ചാനലായ റിപ്പബ്ലിക്ക് ടി വിയുടെ കാമറ കണ്ണിൽ പെട്ടു.

ദില്ലി ലോദി റോഡിലെ പ്ലഷ് മെഹെർച്ചന്ദ്‌ റെസ്റ്റോറന്റിൽ ആയിരുന്നു രാഹുൽജിയുടെ ഭോജനം.അണികൾ ആകപ്പാടെ ആശങ്കയിലായ അവസരത്തിൽ കൂട്ടുകാർക്കൊപ്പം ഹോളിയാഘോഷിക്കാൻ ഇറങ്ങിയ ഭാവി പ്രധാനമന്ത്രി ചാനൽ കാമറയിൽ കുടുങ്ങിയതോടെ ഇയാളുടെ ഉത്തരവാദിത്വമില്ലായ്മ ഒരിക്കൽ കൂടി പ്രകടമായി എന്നാണ് പാർട്ടിക്കുള്ളിൽ തന്നെയുള്ള പൊതു സംസാരം.ഉള്ള കട്ട കോൺഗ്രസ് അണികളും ആകെ അമ്പരപ്പിലും പ്രതിഷേധത്തിലുമാണ്.പുര കത്തുമ്പോൾ വാഴ വെട്ടുന്ന പണികാണിച്ച മഹാനായ നേതാവിന്റെ പ്രവർത്തിയെ ന്യായീകരിക്കാൻ ഇനി ഏത് മഹാനായ ഔദ്യോഗിക വക്താവാണ് പത്രസമ്മേളനം വിളിക്കുന്നതെന്ന കാത്തിരിപ്പിലാണത്രേ ദില്ലിയിലെ മാധ്യമ പ്രവർത്തകർ.

admin

Recent Posts

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിലിടിച്ച കപ്പലിനെ കസ്റ്റഡിയിലെടുത്തു ! നടപടി കപ്പൽ ജീവനക്കാർക്കെതിരെ കേസെടുത്തതിന് പിന്നാലെ

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ ബോട്ടിൽ ഇടിച്ച കപ്പൽ കസ്റ്റഡിയിലെടുത്തു. യുവരാജ് സാഗർ എന്ന…

43 mins ago

മൂവാറ്റുപുഴയിൽ എട്ട് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ !സ്ഥിരീകരണമുണ്ടായത് ഇന്ന് നടത്തിയ പോസ്റ്റ് മോർട്ടത്തിൽ ; വാക്സിനേഷൻ നൽകിയതിനാൽ കടിയേറ്റവർ സുരക്ഷിതരെന്ന് നഗരസഭ

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം വാക്സിനേഷൻ നൽകിയതിനാൽ…

2 hours ago