Another increase in egg prices
തിരുവനന്തപുരം : കോഴി മുട്ട വിലയിൽ വീണ്ടും വർദ്ധന. മൊത്തവിപണിയിൽ ഒരു കോഴിമുട്ടയ്ക്ക് 30 പൈസ വർദ്ധിച്ച് 5.90 രൂപയായി വില ഉയർന്നു. ചില്ലറ വിപണിയിൽ 6.50 രൂപ വരെ ഈടാക്കുന്നുണ്ട്. താറാവ് മുട്ടയ്ക്ക് ഒന്നിനു 8 രൂപയിൽ നിന്നു 9 ആയി ഉയർന്നു. ചില്ലറ വിപണിയിൽ 10 രൂപ വരെ വിലയുണ്ട്. ഫുട്ബോൾ ലോകകപ്പ് പ്രമാണിച്ച് ഗൾഫിൽ നിന്നു മുട്ടയ്ക്കു വൻ തോതിൽ ഓർഡർ ലഭിച്ചതാണു മുട്ട വില ഉയരാൻ കാരണമായത്.തമിഴ്നാട്ടിലെ വ്യാപാരികളിൽ നിന്നു 5 കോടി മുട്ടയ്ക്കാണ് ഓർഡർ ലഭിച്ചത്. നാമക്കൽ, പല്ലടം, സേലം എന്നിവിടങ്ങളിലാണു കൂടുതലും മുട്ട ഉൽപാദിപ്പിക്കുന്നത്. നാമക്കല്ലിൽ മാത്രം ദിനംപ്രതി 3 കോടിയോളം മുട്ട ഉൽപാദിപ്പിക്കുന്നുണ്ട്.
ഒരു ദിവസം കേരളത്തിനു 25 ലക്ഷത്തോളം മുട്ട ആവശ്യമാണെന്നാണു കണക്ക്. ക്രിസ്മസ് കാലം കൂടി എത്തുന്നതോടെ മുട്ടയ്ക്ക് ഇനിയും വില കൂടാൻ സാധ്യതയുണ്ടെന്നു വ്യാപാരികൾ പറഞ്ഞു. ഒക്ടോബറിൽ മൊത്ത വിപണിയിൽ 4.55 രൂപയായിരുന്നു മുട്ടയുടെ വില. മാസങ്ങൾക്കു മുൻപു മുട്ട വിലയിൽ ഇടിവുണ്ടായതിനെ തുടർന്ന് തമിഴ്നാട്ടിലെ ചെറുകിട ഫാമുകളിൽ പലതും പൂട്ടി.മുട്ടയ്ക്കു പെട്ടെന്ന് ഡിമാൻഡ് കൂടിയെങ്കിലും ആവശ്യത്തിനു മുട്ടകൾ ഉൽപാദിപ്പിക്കാൻ കഴിയാത്തതു വില ഉയരാൻ കാരണമായി. കുട്ടനാട്ടിൽ പക്ഷിപ്പനി ബാധിച്ച് താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയതും താറാവ് മുട്ടയുടെ ലഭ്യത കുറവിനു കാരണമായി. മുട്ടയ്ക്ക് ഡിമാൻഡ് വർധിച്ചതോടെ തമിഴ്നാട്ടിലെ ചെറുകിട ഫാമുകൾ വീണ്ടും തുറന്നു പ്രവർത്തിച്ചു തുടങ്ങിയതായും ഇതു മുട്ട വില കുറയാൻ കാരണമായേക്കുമെന്നും കർഷകർ പറഞ്ഞു.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…