Featured

എച്ചപ്പൈയെയും സഖാക്കന്മാരുടെ കള്ളങ്ങൾ മനസിലാക്കുന്നു !

പിള്ള മനസ്സിൽ കളങ്കമില്ലാത്തതിനാൽ കുട്ടികൾ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കാണാൻ ഒഴുകിയെത്തുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞത്. എന്നാൽ, പറഞ്ഞു തീർന്നില്ല…അതിന് മുൻപ് തന്നെ സിപിഎമ്മിന് കനത്ത തിരിച്ചടി ഉണ്ടായിരിക്കുകയാണ്.
കാലിക്കറ്റിലും കേരളാ യൂണിവേഴ്‌സിറ്റിയിലും SFIയ്ക്ക് കനത്ത തിരിച്ചടി. ഏറെ കാലമായി SFI ഏകപക്ഷീയ വിജയങ്ങൾ നേടിയ മലബാറിലെ കോളേജുകളിൽ പോലും, മുഖ്യന്റെ കുട്ടികൾ തോറ്റു തുന്നം പാടി. എന്തായാലും, സ്വാതന്ത്ര്യം, സോഷ്യലിസം, ജനാധിപത്യം സിന്ദാബാദ് എന്ന, SFI മുദ്രാവാക്യം ഇപ്പോൾ പഴയതു പോലെ അങ്ങോട്ട് ഏൽക്കുന്നില്ല. കാരണം, കേരളത്തിൽ തുടർച്ചയായ ഭരണം നേടിയ ഇടത് സർക്കാർ, സംസ്ഥാനത്ത് ഇതുവരെ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് നടപ്പാക്കുന്നത്. മുമ്പ് ഇടതുപക്ഷമാണ് ഭരണത്തിൽ ഇരിക്കുന്നതെങ്കിലും, വിദ്യാർത്ഥികൾക്ക് വേണ്ടി SFI എന്നും പ്രതികരിക്കുമായിരുന്നു. എന്നാൽ ഇന്ന് SFI , ഇടത് സർക്കാരിന്റെ ഭരണത്തിലെ
വിദ്യാർത്ഥി വിരുദ്ധത ചർച്ചയാക്കുന്നില്ല എന്നുമാത്രമല്ല, പൊരി വെയിലത്ത് കുട്ടികളെ മന്ത്രിസഭയ്ക്ക് അഭിവാദ്യം അർപ്പിക്കാൻ നിർത്തിയിട്ട് പോലും, കമാണ് ഒരക്ഷരം മിണ്ടിയിട്ടില്ല. അതുകൊണ്ട് തന്നെ കേരളത്തിലെ വിദ്യാർത്ഥി സമൂഹവും മാറി ചിന്തിക്കുകയാണ്. അതിന്റെ സൂചനകൾ തന്നെയാണ് ഇപ്പോൾ SFI യ്ക്ക് നേരിട്ടിരിക്കുന്ന തിരിച്ചടി.

അതേസമയം, പ്ലസ് ടുവരെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ പരിധിയിലാണ്. അതുകൊണ്ട് തന്നെ പതിനെട്ട് കഴിഞ്ഞവരാണ് കോളേജുകളിൽ തിരഞ്ഞെടുപ്പിന് വോട്ടു ചെയ്യുന്ന ബഹുഭൂരിഭാഗം വിദ്യാർഥികളും. മുഖ്യൻ പറഞ്ഞത് പോലെ പിള്ള മനസ്സിൽ കള്ളമില്ലായിരിക്കും. എന്നാൽ അവർ മുതിരുമ്പോൾ തങ്ങളുടെ സ്വന്തം പാർട്ടിയുടെ കള്ളത്തരം അവർക്കും മനസ്സിലാകുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് അവർ മാറി ചിന്തിക്കുന്നതും. അതേസമയം, കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് പിന്നാലെ കേരള സർവ്വകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പിലും അട്ടിമറി വിജയങ്ങളുമായി KSU മുന്നേറുകയാണ്. എസ്.എഫ്.ഐയുടെ അധീനതയിലുണ്ടായിരുന്ന പല കോളേജുകളുടെയും ഭരണം KSU പിടിച്ചെടുത്തു കഴിഞ്ഞു. നെടുമങ്ങാട് ഗവ. കോളേജും ദീർഘകാലത്തിന് ശേഷം KSU പിടിച്ചെടുത്തു. 14 വർഷത്തിന് ശേഷമാണ് ഈ കോളേജ് ഭരണം KSUവിന്റെ കൈകളിലെത്തുന്നത്. കൂടാതെ, തിരുവനന്തപുരം ഗവ. ലോ കോളേജിലെ ചെയർമാൻ സ്ഥാനവും KSU പിടിച്ചെടുത്തു. എന്തായാലും, ഇതും SFIയ്ക്ക് വമ്പൻ തിരിച്ചടി തന്നെയാണ്. കാരണം, ഗവ ലോ കോളേജിൽ എന്നും ആധിപത്യം SFIയ്ക്കായിരുന്നു. അതിനും ഇളക്കമുണ്ടാകുന്നു എന്നതിന്റെ സൂചനയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം. കൂടാതെ, മാർ ഇവാനിയസ് പോലുള്ള പ്രധാന കോളേജ് SFIയ്ക്ക് കൈമോശം വന്നിട്ടുണ്ട്. 24 വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരം മാർ ഇവാനിയസ് കോളേജിൽ KSU വിജയിച്ചു എന്നത് കഴിവുകെട്ട പിണറായി വിജയൻറെ ഭരണത്തിലും, കുട്ടി സഖാക്കന്മാരുടെ ആക്രമണങ്ങളിലും വിദ്യാർഥികളടക്കം മടുത്തു എന്നതിന്റെ തെളിവ് തന്നെയാണ്. അതേസമയം, കേരളത്തിൽ ഇടതുപക്ഷത്തെ കരുത്താണ് എന്നും വിദ്യാർത്ഥി രാഷ്ട്രീയം. അത് വലത്തേക്ക് ചായാനുള്ള സാധ്യതയാണ്, കേരളയിലേയും കാലിക്കറ്റിലേയും ഫലങ്ങൾ വ്യക്തമാക്കുന്നത്.

B4 Admin

Recent Posts

മീററ്റ് നീല ഡ്രം കൊലക്കേസ്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് സിമന്റിട്ട് മൂടിയ കേസില്‍ ഭാര്യയ്ക്കും കാമുകനും വധശിക്ഷ

ന്യൂഡല്‍ഹി: 590 ദിവസങ്ങള്‍ക്ക് ശേഷം നീല ഡ്രം കൊലക്കേസില്‍ മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…

32 minutes ago

നെടുമ്പാശ്ശേരി വാഹനാപകടം. ഒരു പ്രതിയെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. ബോസ്റ്റല്‍ സ്‌കൂളിലേക്ക് അയച്ചത് കോടതി തീരുമാനപ്രകാരമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം : നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍ ഉള്‍പ്പെട്ട ഒരു പ്രതിയെയും…

39 minutes ago

തിരുവനന്തപുരം കേരളാശ്രമത്തില്‍ നവരാത്രി ആഘോഷം. മഹാചണ്ഡികാ ഹോമത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 15ന്

തിരുവനന്തപുരം : ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈദിക് ധര്‍മ്മ സന്‍സ്ഥാന്റെ ആഭിമുഖ്യത്തില്‍ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കര്‍ജിയുടെ നിര്‍ദേശപ്രകാരം രാജ്യത്തെ…

2 hours ago

പൂജവയ്പ്പിന് പിറ്റേന്നും ബാങ്കുകള്‍ക്ക് പ്രവര്‍ത്തിദിനം! ദുര്‍ഗ്ഗാഷ്ടമി ദിവസം ബാങ്കുകള്‍ക്ക് പൊതുഅവധി പ്രഖ്യാപിക്കണം. മുഖ്യമന്ത്രിക്ക് ബാങ്ക് ജീവനക്കാരുടെ ഔദ്യോഗിക നിവേദനം

ഈ വര്‍ഷത്തെ ദുര്‍ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര്‍ 19-ന് കേരളത്തിലെ ബാങ്കുകള്‍ക്ക് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് (എന്‍.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…

7 hours ago

നവരാത്രി ഭക്തിയുടെ അത്യപൂര്‍വ്വ അനുഷ്ഠാനം. ബിഹാറില്‍ 2,516 കൂര്‍ത്ത ആണികള്‍ക്ക് മുകളില്‍ കിടന്ന് പ്രാര്‍ത്ഥിച്ച് 35-കാരിയായ ഗൃഹനാഥ

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര്‍ ജില്ലയില്‍ അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്‍ഗ്ഗാദേവി പ്രീതിക്കായി മധുമല…

7 hours ago

16 വയസ്സുകാരിയ്ക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം ; റോബോട്ടിന്റെ കൗമാരക്കാരായ ഉടമകള്‍ പിടിയില്‍

ബെര്‍ലിന്‍ : ജര്‍മനിയിലെ കൊളോണ്‍ നഗരത്തില്‍ 16 വയസ്സുകാരിയായ പെണ്‍കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…

8 hours ago