Wednesday, December 24, 2025

അമേരിക്കയിൽ വീണ്ടും വെടിവെപ്പ് ; ഒരാൾ കൊല്ലപ്പെട്ടു ,നാലുപേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

വാഷിംഗ്ടൺ: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. കൊളറാഡോയിലെ ഫാൽക്കൺ മേഖലയിൽ ഇന്നലെയാണ് വെടിവെപ്പുണ്ടായത്.വെടിവെപ്പ് അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അഞ്ച് പേരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ മരണപ്പെട്ടതായി എല്‍ പാസോ കൗണ്ടി പോലീസ് ഓഫീസര്‍ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ ഒന്നിലേറെ ആളുകളുണ്ടെന്ന് പോലീസ് സംശയിക്കുന്നു. കാര്‍ തട്ടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആക്രമണമെന്നാണ് പോലീസ് നിഗമനം.

കഴിഞ്ഞ മാസം പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ വെടിവെപ്പിൽ പത്തുപേർ കൊല്ലപ്പെട്ടിരുന്നു. കാലിഫോർണിയയിലെ ലോസ് ആഞ്ചലസിനടുത്തുള്ള മൊണ്ടേറെ പാർക്കിലാണ് സംഭവം നടന്നത്. രാത്രി പത്ത് മണിയോടെ മോണ്ടെറെ പാർക്കിലെ ചൈനീസ് പുതുവത്സരാഘോഷത്തിനിടെയാണ് വെടിവെപ്പുണ്ടായത്.

Related Articles

Latest Articles