തൃശൂര്‍: വീടിന് സമീപം കളിക്കുകയായിരുന്ന മടപ്പാട്ട് പറമ്പില്‍ മുഹമ്മദ് ഫൈസലിനെയാണ് തെരുവ് നായ ആക്രമിച്ചത്.കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചയോടെയാണ് സംഭവം. പോര്‍ക്കുളം സെന്‍ററിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന മണപ്പാട്ടുപറമ്പില്‍ അഫ്സല്‍, ആബിദ എന്നിവരുടെ മകനാണ് പരിക്കേറ്റ ഫൈസല്‍. അഫ്സലും ആബിദയും ഫൈസലും ഭിന്നശേഷിക്കാരാണ്.കേള്‍വിയില്ലാത്തതിനാല്‍ നായ കുരച്ചുകൊണ്ട് വരുന്നത് കുട്ടിയുടെ ശ്രദ്ധയിൽപെട്ടില്ല. ഫൈസലിന്‍റെ കൈയ്ക്കും മുഖത്തും കഴുത്തിലും ചുണ്ടിലുമാണ് പരിക്കേറ്റത്.
ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് നായയെ തുരത്തി ഓടിച്ച ശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം നായയുടെ കുട്ടി വണ്ടിയിടിച്ച് ചത്തിരുന്നു. അതിനുശേഷമാണ് നായ ആക്രണസ്വഭാവം കാണിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ഫൈസലിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിര ചികിത്സ ലഭ്യമാക്കിയശേഷം കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.

