Saturday, January 3, 2026

ലഹരിവിരുദ്ധ ക്ലാസെടുക്കുന്ന യുവാവും കൂട്ടാളിയും മയക്കുമരുന്നുമായി പിടിയിൽ; വിൽപ്പന വിമാനത്താവള പരിസരം കേന്ദ്രീകരിച്ച്; പിടിയിലായ ജാബിറിന്റെയും ഫൈസലിന്റെയും സംഘത്തിൽ കൂടുതൽ കണ്ണികളെന്ന് സൂചന

കരിപ്പൂർ: വിമാനത്താവളം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിവന്ന രണ്ട് യുവാക്കൾ പിടിയിൽ. കരിപ്പൂർ പാലപ്പെട്ടി സ്വദേശി ജാബിർ, സുഹൃത്ത് കരുവാൻ കല്ല് സ്വദേശി ഫൈസൽ എന്നിവരാണ് മയക്കുമരുന്ന് വില്പനയ്ക്കിടെ പോലീസിന്റെ പിടിയിലായത്. ഇതിൽ ജാബിർ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസുകൾ കൈകാര്യം ചെയ്യുന്നയാളാണ്. മാരക മയക്കുമരുന്നായ എം ഡി എം എ സഹിതമാണ് ഇരുവരും അറസ്റ്റിലായത്.

വിൽപ്പനയ്ക്കായി പാക്കറ്റുകളിൽ സൂക്ഷിച്ച 17 ഗ്രാം എം ഡി എം എ ആണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. വിമാനത്താവളത്തിന് സമീപമുള്ള ലിങ്ക് റോഡിൽ ഓട്ടോറിക്ഷയിൽ കറങ്ങിനടന്നാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. ഫൈസൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയതിനും നേരത്തെ അറസ്റ്റിലായിട്ടുണ്ട്. വിൽപ്പന സംഘത്തിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. പിടിയിലായവരെ ചോദ്യം ചെയ്‌ത്‌ വരികയാണ്.

Related Articles

Latest Articles