ദില്ലി: രാജ്യതലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാരം ഉയർത്തുന്നതിനായി മലിനീകരണ വിരുദ്ധ നടപടികൾ നടപ്പാക്കാൻ ഒരു സ്റ്റാറ്റ്യുറ്ററി ബോഡി രൂപീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. വായുവിന്റെ ഗുണനിലവാരം ഉയർത്തുന്നതിനായാണ് ഇത്തരമൊരു അതോറിറ്റി രൂപീകരിക്കുന്നത്. ഇതിനായി ഓർഡിനൻസ് പ്രഖ്യാപിക്കാനൊരുങ്ങുകയാണ് കേന്ദ്രം.
പരിസ്ഥിതി മന്ത്രാലയം, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്, എൻസിആർ സംസ്ഥാനങ്ങളുടെ പ്രതിനിധികൾ, ശാസ്ത്രജ്ഞർ, മലിനീകരണ വിരുദ്ധർ, നിയമ വിദഗ്ധർ എന്നിവരാണ് സ്റ്റാറ്റ്യൂട്ടറി ബോഡിയിൽ ഉണ്ടായിരിക്കുക. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങൾ ചർച്ച ചെയ്തതനുസരിച്ച്, മലിനീകരണ വിരുദ്ധ ബോഡിയുടെ തീരുമാനം ദേശീയ ഹരിത ട്രൈബ്യൂണലിൽ മാത്രം വെല്ലുവിളിക്കാൻ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ ഓർഡിനൻസിൽ ഉണ്ടായിരിക്കാം. ദേശീയ തലസ്ഥാനത്തിന് ചുറ്റുമുള്ള മുഴുവൻ ‘എയർ ഷെഡ്’ പ്രദേശത്തും മികച്ച വായുവിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഒരു ‘പ്രവർത്തനക്ഷമമായ’ ചട്ടക്കൂടായി വർത്തിക്കുന്ന പുതിയ നിയമത്തിന്റെ രൂപരേഖ രൂപപ്പെടുത്തുന്നതിൽ പ്രധാനമന്ത്രിയുടെ ഓഫീസാണ് മുഖ്യ പങ്കുവഹിച്ചത്.
അതേസമയം അതോറിറ്റി സ്ഥാപിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം സോളിസിറ്റർ ജനറൽ തുഷാർ മേത്ത തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിൽ നിന്ന് ഇതിന് അധികാരമെടുക്കും, കൂടാതെ ദില്ലി-എൻസിആർ, ബന്ധപ്പെട്ട സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ മലിനീകരണ വിരുദ്ധ നടപടികൾ നടപ്പാക്കുന്നതിനു വേണ്ട നടപടികളും സ്വീകരിക്കും. അതോടൊപ്പം നിയമലംഘനങ്ങൾക്ക് കർശനമായ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഏറ്റവും ഉയർന്ന പിഴ ഇപ്പോൾ ഒരു ലക്ഷമാണ്.
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…
തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…