മലപ്പുറം: എടയൂർ പഞ്ചായത്തിലെ സി കെ പാറ ശാന്തിനഗറിൽ ഉള്ള നെയ്തലപ്പുറത്ത് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ചുറ്റമ്പലത്തിനകത്തേക്ക് വിസർജ്യം കവറിലാക്കി വലിച്ചെറിഞ്ഞു. പുറത്തെ നാഗ പ്രതിഷ്ഠയും രക്ഷസ്സ് പ്രതിഷ്ഠയും തറയും തകർത്ത നിലയിലാണ്. മാസങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിൽ പുലർച്ചെ പാട്ടുവെക്കുന്നതിനെതിരെ ഊമക്കത്തും നഗ്നതയിലേക്ക് തോക്കുചൂണ്ടുന്ന ഭീഷണി പോസ്റ്റർ ക്ഷേത്രംപ്രസിഡന്റിന് വന്നതിനും പിന്നാലെയാണ് ക്ഷേത്രത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം നടന്നത്.
സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ആസൂത്രിതമാണെന്ന് ട്രസ്റ്റിയും ക്ഷേത്രകമ്മിറ്റി ഭാരവാഹികളും പറഞ്ഞു. പുരാതനമായി തകർന്ന് കിടന്നിരുന്നതും തൊഴുവാനൂർ വെള്ളാട്ട് ജാനകി അമ്മയുടെ ഉടമസ്ഥതയിലായിരുന്നതുമായ ഈ ക്ഷേത്രം 45 വർഷം മുൻപാണ് നാട്ടുകാരുടെ ശ്രമഫലമായി പുനരുദ്ധരിച്ച് പൂജാകർമ്മങ്ങൾ തുടങ്ങിയത്.തികച്ചും സമാധാന അന്തരീക്ഷത്തിൽ ജീവിക്കുന്ന ഈ പ്രദേശത്ത് ക്ഷേത്രം തകർത്ത് ജനങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്ന സാമൂഹ്വ വിരുദ്ധരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ട്രസ്റ്റി ബോർഡും കമ്മറ്റിയും നാട്ടുകാരും ആവശ്യപ്പെട്ടു.
ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരനും, ജില്ലാ പ്രസിഡന്റ് വിജയരാഘവനും ക്ഷേത്രം സന്ദർശിച്ചു. ഇതിനു പുറമെ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗവും, പ്രകടനവും നടത്തും. സംഭവത്തിൽ പ്രതികളെ മുഴുവനായും നിയമത്തിന് മുന്നിൽകൊണ്ടുവരുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നു ഹിന്ദു ഐക്യവേദി ഭാരവാഹികൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…