Monday, May 20, 2024
spot_img

ഭിന്നത പുറത്ത് !ഇലക്ട്രിക് ബസ് ഉദ്ഘാടനത്തിൽ നിന്ന് ആന്റണി രാജുവിനെ ഒഴിവാക്കി ! ഇലക്ടിക് ബസ് തന്റെ കൂടി കുഞ്ഞാണെന്നും നിരത്തിലിറങ്ങുമ്പോൾ ഒരച്ഛന്റെ സന്തോഷമാണുള്ളതെന്നും മുൻ ഗതാഗതമന്ത്രി

ഗതാഗതമന്ത്രി ഗണേഷ് കുമാറും മുൻ മന്ത്രി ആന്റണി രാജുവും തമ്മിലുള്ള സ്വരച്ചേർച്ച വീണ്ടും പുറത്ത്. ഇലക്ട്രിക് ബസിന്റെ ഉദ്ഘാടനത്തിൽ നിന്ന് ആന്റണി രാജുവിനെ ഒഴിവാക്കുകയും ഉദ്‌ഘാടന വേദി പുത്തരിക്കണ്ടം മൈതാനിയിൽ നിന്ന് വട്ടിയൂർക്കാവിലേക്ക് മാറ്റുകയും ചെയ്തു. ഉദ്‌ഘാടന ചടങ്ങിൽ നിന്നും മുൻ മന്ത്രിയെ ഒഴിവാക്കാനാണ് വേദി മാറ്റിയതെന്ന വിമർശനം ഇതിനോടകം ഉയർന്നിട്ടുണ്ട്. അതേസമയം ഉദ്ഘാടനത്തിന് ഒരു മണിക്കൂർ മുൻപ് ആന്റണി രാജു ഇലക്ട്രിക് ബസുകൾ സന്ദർശിച്ചു. പരിപാടിയിലേക്ക് ക്ഷണിക്കാത്തതിൽ വിഷമമില്ലെന്ന് ആന്റണി രാജു പ്രതികരിച്ചു. ഇലക്ട്രിക് ബസുകൾ തന്റെ കുഞ്ഞാണെന്നും തെന്നും ആന്റണി രാജു പ്രതികരിച്ചു.

‘‘പുത്തരിക്കണ്ടത്താണ് ഫ്ലാഗ് ഓഫ് നിശ്ചയിച്ചിരുന്നത്. ഇപ്പോൾ ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റിയത് എന്തുകൊണ്ടാണെന്നറിയില്ല. എന്റെ കൂടി കുഞ്ഞാണല്ലോ.നിരത്തിലിറങ്ങുമ്പോൾ ഒരച്ഛന്റെ സന്തോഷമാണുള്ളത്. ഫ്ലാഗ് ഓഫിനു വരുന്നത് രണ്ടാനച്ഛനാണോ എന്നറിയില്ല ’’– ആന്റണി രാജു പറഞ്ഞു.

Related Articles

Latest Articles