Tuesday, December 23, 2025

പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്ഥാന് പങ്കില്ലെന്ന് പറഞ്ഞ ആന്റോ ആന്റണി, രാജ്യത്തിനായി വീരമൃതിവരിച്ച 44 സൈനികരെ അവഹേളിക്കുകയും സൈന്യത്തിന്റെ ആത്മവീര്യം ചോദ്യം ചെയ്യുകയും ചെയ്തു!! ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ; പത്തനംതിട്ട എംപിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും ആവശ്യം

പുൽവാമയിലെ സൈനികരുടെ വീരമ‍ൃത്യുവിനെ അവഹേളിച്ച ആന്റോ ആന്റണി എംപിക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പുൽവാമ ഭീകരാക്രമണം സർക്കാർ സൃഷ്ടിയാണെന്നും പുൽവാമയിൽ പാകിസ്താന് പങ്കില്ല എന്നുമായിരുന്നു ആന്റോ ആന്റണിയുടെ വിവാദ പരാമർശം. ഈ പ്രസ്താവന പിൻവലിച്ച് രാജ്യത്തോട് കോൺ​ഗ്രസ് എംപി മാപ്പ് പറയണമെന്ന് കെ.സുരേന്ദ്രൻ തുറന്നടിച്ചു. അല്ലാത്തപക്ഷം ആന്റോ ആന്റണിയെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യൻ സൈന്യം ആവർത്തിച്ച് വ്യക്തമാക്കിയ കാര്യമാണ് നാല് വോട്ടിന് വേണ്ടി പത്തനംതിട്ട എംപി മാറ്റി പറയുന്നത്. രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ച 44 സൈനികരെ അവഹേളിക്കുകയും സൈന്യത്തിൻ്റെ ആത്മവീര്യത്തെ ചോദ്യം ചെയ്യുകയും ചെയ്ത പ്രസ്താവനയാണിത്. ആൻ്റോയുടെ പാക്കിസ്ഥാൻ അനുകൂല നിലപാടിന് പത്തനംതിട്ടയിലെ ദേശസ്നേഹികൾ വോട്ടിലൂടെ മറുപടി പറയുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Related Articles

Latest Articles