Cinema

അനുപംഖേർ വീണ്ടും മലയാളത്തിൽ! ദിലീപിന്റെ പുതിയ ചിത്രമായ ‘വോയ്‌സ് ഓഫ് സത്യനാഥന്‍’ മുംബൈയിൽ ചിത്രീകരണം പുരോഗമിക്കുന്നു

മുംബൈ: ബോളിവുഡ് താരം അനുപം ഖേറും ദിലീപും ചേർന്ന് അഭിനയിക്കുന്ന ‘വോയ്‌സ് ഓഫ് സത്യനാഥന്‍’ എന്ന സിനിമയുടെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അനുപം ഖേര്‍ മലയാള സിനിമയിലേയ്ക്ക് വീണ്ടും എത്തുന്നത്. ദിലീപിനെ നായകനാക്കി റാഫിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മോഹന്‍ലാലിനെ നായകനാക്കി 1990ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഇന്ദ്രജാലം എന്ന ചിത്രത്തിലൂടെയാണ് അനുപം ഖേര്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ജോഷി സംവിധാനം ചെയ്ത പ്രജയിലും മോഹന്‍ലാലിനൊപ്പം അഭിനയിച്ചു. ബ്ലെസി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘പ്രണയ’ത്തിലാണ് അനുപം ഖേര്‍ വീണ്ടും അഭിനയിച്ചത്. പ്രണയത്തില്‍ ശ്രദ്ധേയമായ വേഷമാണ് അദ്ദേഹം കൈകാര്യം ചെയ്തത്.

ദിലീപ്, അനുപം ഖേര്‍ എന്നിവര്‍ക്കൊപ്പം ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വലിയ പ്രതീക്ഷകളോടെ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സംവിധാനത്തോടൊപ്പം റാഫി തന്നെയാണ് ‘വോയ്സ് ഓഫ് സത്യനാഥ’ന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത്.

admin

Recent Posts

ഹെലികോപ്റ്ററിൽ കയറുന്നതിനിടെ ‘ അടിതെറ്റി’ ! കാൽ വഴുതി വീണ് മമത ബാനർജി ; നാല് മാസത്തിനുളളിൽ മൂന്നാമത്തെ അപകടം

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി ഹെലികോപ്ടറിൽ കാൽവഴുതി വീണു. ധൃതിയിൽ സീറ്റിലിരിക്കാൻ…

6 mins ago

അവസാനമായി ചിഹ്നം ഒന്നുകാണാൻ തടിച്ചുകൂടി സഖാക്കൾ !

വോട്ടെടുപ്പ് ഇന്നലെ രാത്രി വരെ നീണ്ടതിന്റെ കാരണം ഇത് ; വീഡിയോ കാണാം....

31 mins ago

കോൺഗ്രസ് പാർട്ടി ക്ഷയിച്ചു കൊണ്ടിരിക്കുന്നു ! പാർട്ടിയെ വളർത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കാനാണ് ശ്രമിക്കേണ്ടത് ; ബിജെപിയെ പാഠം പഠിപ്പിക്കാനല്ലെന്ന് ശോഭ സുരേന്ദ്രൻ

ആലപ്പുഴ : കോൺഗ്രസ് പാർട്ടി ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്ന് ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. പാർട്ടിയിലുള്ള നേതാക്കമാരെ എങ്ങനെ ശരിയായി…

39 mins ago

രാജ്‌ഭവന്റെ പരിഗണനയിൽ ഉണ്ടായിരുന്ന അഞ്ചു ബില്ലുകളിലും ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ; ഒപ്പുവച്ചത് ഭൂപതിവ് നിയമ ഭേദഗതി ബിൽ ഉൾപ്പടെയുള്ളവ

തിരുവനന്തപുരം∙ രാജ്‌ഭവന്റെ പരിഗണനയില്‍ ഉണ്ടായിരുന്ന അഞ്ചു ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭൂപതിവ് നിയമ ഭേദഗതി അടക്കമുളള…

48 mins ago

പിണറായിയുടെ അടുപ്പക്കാരനായിരുന്ന ഇ പി തെറ്റിപ്പിരിഞ്ഞതെങ്ങനെ ? EP

പാർട്ടി നിലപാട് പറഞ്ഞ് പാർട്ടിയുടെ കടിഞ്ഞാൺ കൈക്കലാക്കാൻ പിണറായി ! സിപിഎമ്മിൽ അസാധാരണ നീക്കങ്ങൾ I CPIM KERALA

59 mins ago

രാമന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തവരാണ് തെരഞ്ഞെടുപ്പ് വേളയിൽ രാമക്ഷേത്രം സന്ദർശിക്കുന്നത്! ഇത് ദൈവത്തെ വഞ്ചിക്കുന്നതിനു തുല്യമാണ് ; വിമർശനവുമായി സ്‌മൃതി ഇറാനി

ദില്ലി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. അമേഠിയിലേക്ക് വരുന്നതിന് മുമ്പ് രാമക്ഷേത്രം സന്ദർശിച്ചേക്കുമെന്ന…

2 hours ago