പുതിയ സംവിധാനങ്ങളുമായി വാട്സാപ്. തുറന്നു വായിച്ചാലുടന്‍ സ്വയം ‘ഡിലീറ്റ്’ ആകുന്ന മെസേജുകളുടെ സ്ക്രീന്‍ഷോട്ട് എടുക്കുന്നതു തടയാന്‍ വാട്സാപ് സംവിധാനം ഏര്‍പ്പെടുത്തുന്നു.
ഉപയോക്താക്കള്‍ക്കു കൂടുതല്‍ സ്വകാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. ഒരാള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ അത് സ്വീകരിക്കുന്നയാള്‍ കണ്ടാലുടന്‍ അപ്രത്യക്ഷമാകുന്ന സംവിധാനം നേരത്തേ വാട്സാപ് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അത്തരം മെസേജുകളുടെയും ചിത്രങ്ങളുടെയും സ്ക്രീന്‍ഷോട്ട് എടുത്തു ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പുതിയ നടപടി.
ഗ്രൂപ്പുകളില്‍നിന്ന് അംഗങ്ങളറിയാതെ പുറത്തുപോകാനുള്ള അവസരവും ഈ മാസം തന്നെ എല്ലാവര്‍ക്കും ലഭ്യമാകുമെന്ന് വാട്സാപ് ഉടമകളായ മെറ്റയുടെ മേധാവി മാര്‍ക് സക്കര്‍ബര്‍ഗ് പറഞ്ഞു. ഗ്രൂപ്പ് അഡ്മിനു മാത്രം ഒരാള്‍ പുറത്തുപോയെന്ന് നോട്ടിഫിക്കേഷന്‍ ലഭിക്കും. ഓണ്‍ലൈന്‍ സ്റ്റാറ്റസ് മറ്റുള്ളവരില്‍നിന്നു മറച്ചുപിടിക്കാനുള്ള ഫീച്ചറും പ്രഖ്യാപിച്ചിട്ടുണ്ട്. ഉപയോക്താവ് ഓണ്‍ലൈന്‍ ആയി ഇരുന്നാലും മുകളില്‍ ഡിപിക്കു താഴെ ഓണ്‍ലൈന്‍ എന്ന് കാണിക്കാതിരിക്കുന്നതാണ് ഫീച്ചര്‍.
താന്‍ ഓണ്‍ലൈന്‍ ആണെന്ന് ആരൊക്കെ അറിയണമെന്ന് ഉപയോക്താവിനു തീരുമാനിക്കാം. ഉപയോക്താക്കളുടെ അക്കൗണ്ട് സുരക്ഷിതമാക്കാന്‍ ലോഗിന്‍ അക്കൗണ്ട് ഫീച്ചറും അവതരിപ്പിക്കുന്നുണ്ട്. മറ്റേതെങ്കിലും ഡിവൈസില്‍ നിങ്ങളുടെ വാട്‌സാപ് തുറക്കാന്‍ ശ്രമിച്ചാല്‍ ഫോണില്‍ നോട്ടിഫിക്കേഷന്‍ കിട്ടുന്ന സൗകര്യമാണ് ഉണ്ടാകുക. അനുമതി നല്‍കാനോ നിഷേധിക്കാനോ ഉപയോക്താവിന് സാധിക്കും.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…