Sunday, December 14, 2025

അനുര കുമാര ദിശ നായകെ പുതിയ ശ്രീലങ്കൻ പ്രസിഡന്റ് ! മുന്നിലുള്ളത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ കരകയറ്റുകയെന്ന ഹെർക്കൂലിയൻ ടാസ്‌ക്

കൊളംബോ : ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റായി അനുര കുമാര ദിശനായകെയെ തെരഞ്ഞെടുത്തു. 55-കാരനായ അനുര കുമാര ദിശനായകെ നാഷണല്‍ പീപ്പിള്‍സ് പവര്‍(എന്‍.പി.പി.) നേതാവാണ്. നിലവിലെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗ, പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ തുടങ്ങിയവരെ പിന്നിലാക്കിയാണ് അനുര കുമാര ദിശനായകെയുടെ വിജയം. പ്രതിപക്ഷ നേതാവായിരുന്ന സജിത് പ്രേമദാസ രണ്ടാം സ്ഥാനത്തെത്തി. റെനില്‍ വിക്രമസിംഗ ആദ്യറൗണ്ടില്‍ തന്നെ പുറത്തായി.

17 ശതമാനം വോട്ടുകള്‍ മാത്രമായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. അനുര കുമാരയ്ക്ക് 42 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ സജിത് പ്രേമദാസയ്ക്ക് 33 ശതമാനം വോട്ടുകളാണ് ലഭിച്ചത്. അതേസമയം മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ മൂത്തമകനും നിലവില്‍ പാര്‍മെന്റംഗവുമായ നമല്‍ രാജപക്സെയ്ക്ക് 2.5 ശതമാനം വോട്ടുകളെ ലഭിച്ചിട്ടുള്ളൂ.

Related Articles

Latest Articles