Anushree as Sri Krishna in Sri Krishna Jayanti celebration; Along with Radha
മലയാളികളുടെ പ്രിയ നടിയാണ് അനുശ്രീ. തന്റെ സിനിമ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ താരം തന്റെ വിശേഷങ്ങളെല്ലാം പങ്ക് വച്ച് വളരെ സജീവമാണ്. തന്റെ ചിത്രങ്ങളും ആരാധകർക്കായി അനുശ്രീ പങ്ക് വയ്ക്കാറുണ്ട്. ഇപ്പോഴിതാ ശ്രീകൃഷ്ണ ജയന്തിക്ക് താരം പങ്ക് വച്ച ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്.
ശ്രീകൃഷ്‍ണ ജയന്തി സ്പെഷ്യൽ ഫോട്ടോ ഷൂട്ട് ആണ് താരം പങ്കുവച്ചത്. ശ്രീകൃഷ്‍ണന്റെ വേഷത്തിലാണ് അനുശ്രീ ഫോട്ടോഷൂട്ടില്‍ ഉള്ളത്. കൂടെ രാധയുമുണ്ട്. ചിങ്ങമാസത്തില്‍ കറുത്തപക്ഷത്തിലെ അഷ്‍ടമിയും രോഹിണിയും ചേര്‍ന്നനാളില്‍ എല്ലാവര്‍ക്കും ശ്രീകൃഷ്‍ണ ജയന്തി ആശംസകള്‍ നേരുന്നു, അവതാരപുരുഷനായ ശ്രീകൃഷ്‍ണ ഭഗവാന്റെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിക്കുന്നു എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അനുശ്രീ കുറിച്ചത്.
ഒട്ടേറെ പേരാണ് അനുശ്രീയുടെ ഫോട്ടോഷൂട്ടിന് അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. നിതിൻ നാരായണനാണ് ഫോട്ടോഗ്രാഫര്‍. അതേസമയം അനുശ്രീയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് മോഹൻലാല്‍ നായകനായ ‘ട്വല്‍ത്ത് മാനാ’ണ്. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്‍തത്.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…