Sunday, May 5, 2024
spot_img

അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് ?പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തി

ദില്ലി: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ എപി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റില്‍ വെച്ചാണ് അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ കണ്ടത്. അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേരുമെന്നാണ് സൂചന.ലോക യോഗാ ദിനത്തില്‍ താന്‍ യോഗയില്‍ പങ്കെടുത്തെന്നും അതിന്റെ വിശദാംശങ്ങള്‍ മോദിയെ ധരിപ്പിച്ചെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും അദ്ദേഹം സന്ദര്‍ശിച്ചേക്കും.മോദി പ്രശംസിച്ചതിന്‍റെ പേരിലായിരുന്നു അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മോദിയുടെ വികസന മാതൃകയെ പുകഴ്ത്തി അബ്ദുള്ളക്കുട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു.കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ സംസ്ഥാന ബിജെപി നേതാക്കളുമായി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related Articles

Latest Articles