ദില്ലി: അന്തരിച്ച മുൻരാഷ്ട്രപതി ഡോ എ പി ജെ അബ്ദുള്‍ കലാമിന്‍റെ 89ാം ജന്മദിനത്തില്‍ ആദരവ് അര്‍പ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയുടെ ബഹിരാകാശ, മിസൈല്‍ പദ്ധതികളുടെ അമരക്കാരനും ശില്‍പ്പിയുമായിരുന്നു അദ്ദേഹം. ശക്തവും സ്വയം പര്യാപ്തവുമായ ഒരു രാജ്യം കെട്ടിപ്പടുക്കാന്‍ എപിജെ അബ്ദുള്‍ കലാം എന്നും ആഗ്രഹിച്ചിരുന്നുവെന്നും അമിത് ഷാ തന്‍റെ ട്വിറ്ററിൽ കുറിച്ചു. ജന്മദിനത്തില്‍ ഭാരതരത്‌ന ഡോ എപിജെ അബ്ദുള്‍ കലാമിന് ആദരവായി അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.

