Tuesday, December 23, 2025

ഓഹരി വിപണിയില്‍ ആപ്പിളിന് വന്‍ തിരിച്ചടി; വിപണിമൂല്യത്തില്‍ നഷ്ടമായത് 120 ബില്യണ്‍ ഡോളര്‍

വാഷിങ്ടണ്‍: ആപ്പിളിന് യു.എസ് ഓഹരി വിപണിയില്‍ വന്‍ തിരിച്ചടി. വിപണിമൂല്യത്തില്‍ 120 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ആപ്പിളിനുണ്ടായത്.

ഐഫോണ്‍ നിര്‍മ്മാതാക്കളുടെ വിപണിമൂല്യത്തില്‍ 4.9 ശതമാനത്തിന്റെ ഇടിവുണ്ടായി. ബാങ്ക് ഓഫ് അമേരിക്ക റേറ്റിങ് കുറച്ചതാണ് ആപ്പിളിന്റെ തിരിച്ചടിക്കുള്ള കാരണം.

ആപ്പിള്‍ ഡിവൈസുകളുടെ ആവശ്യകതയിലുണ്ടായ കുറവാണ് കമ്ബനിയുടെ റേറ്റിങ് കുറയ്ക്കാനുള്ള കാരണം. കനത്ത വില്‍പ്പന മൂല്യം വിപണി മൂല്യത്തില്‍ 120 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് ആപ്പിളിനുണ്ടായത്.

ആപ്പിളിന് മാത്രമല്ല മറ്റ് ടെക് ഭീമന്‍മാര്‍ക്കും യു.എസ് ഓഹരി വിപണിയില്‍ നിന്നും തിരിച്ചടിയേറ്റു. ആമസോണ്‍, ആല്‍ഫബെറ്റ് തുടങ്ങിയ കമ്ബനികളുടെ ഓഹരി വില മൂന്ന് ശതമാനം ഇടിഞ്ഞു. മൈക്രോസോഫ്റ്റിന്റെ ഓഹരി വിലയില്‍ 1.5 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്.

Related Articles

Latest Articles