Sunday, April 28, 2024
spot_img

എല്ലാം അഭിനയമായിരുന്നോ?? അങ്ങനെ ആ ബന്ധവും അവസാനിക്കുന്നു? ദീപിക പദുക്കോണും രണ്‍വീര്‍ സിങും ബന്ധം അവസാനിപ്പിക്കുന്നുവെന്ന് റിപ്പോർട്ടുകൾ: സങ്കടത്തിൽ ആരാധകർ

ബോളിവുഡിലെ സൂപ്പര്‍ താര ദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങും. അടുത്തിടെ ഒരു അവാര്‍ഡ് ചടങ്ങില്‍ ഇരുവരും ഒരുമിച്ച്‌ പ്രത്യക്ഷപ്പെട്ടിരുന്നു. അതൊക്കെ കൊണ്ട് തന്നെ ഇരുവരെയും പാപ്പരാസികൾ ഇപ്പോഴും പിന്തുടരാറുണ്ട്.

ഇപ്പോള്‍ ഇരുവരും ബന്ധം അവസാനിപ്പിക്കുകയാണ് എന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇവരുടെ വിവാഹ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് പാപ്പരാസികള്‍ പറയുന്നത്.

കഴിഞ്ഞ ദിവസം ദീപിക പദുക്കോണിനെ ചില ശാരീരിക പ്രശ്നങ്ങൾ കാരണം മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതോടെയാണ് രണ്‍വീറുമായി പ്രശ്നമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ആരാധകര്‍ക്കിടയില്‍ സ്വീകാര്യത കിട്ടിയത്. ഇരുവരും തമ്മിലുള്ള പ്രണയവും ബഹുമാനവും ഒക്കെ വളരെയധികം ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും തന്റെ വിജയത്തിന് പിന്നില്‍ ഭാര്യയുടെ കരങ്ങള്‍ ഉണ്ടായെന്ന് രണ്‍വീര്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ ദേവികയും അത്തരത്തിലുള്ള പരാമര്‍ശവുമായി രംഗത്ത് എത്താറുണ്ടായിരുന്നു. ഇതെല്ലാം അഭിനയമാണെന്നാണ് പാപപ്പരാസികള്‍ പറയുന്നത്.

Related Articles

Latest Articles