കേന്ദ്രസര്‍വീസില്‍ തൊഴില്‍ ലഭിച്ച 51000 യുവാക്കള്‍ക്ക് നിയമന ഉത്തരവ് വിതരണം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിവീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ഉദ്‌ഘാടനം ചെയ്തു. റെയില്‍വേ, തപാല്‍ വകുപ്പ്, ആഭ്യന്തര മന്ത്രാലയം, റവന്യൂ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, സ്‌കൂള്‍ വിദ്യാഭ്യാസം, സാക്ഷരതാ വകുപ്പ്, മന്ത്രാലയം എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകളിലേക്ക് നിയമിതരായ 51000 പേര്‍ക്കാണ് ഇന്ന് നിയമനഉത്തരവ് ലഭിച്ചത്. പത്തുലക്ഷം പേര്‍ക്ക് ജോലി നല്‍കുക എന്ന ലക്ഷ്യത്തോടെ 2022 ഒക്‌ടോബറിലാണ് കേന്ദ്ര സര്‍ക്കാര്‍ മെഗാ തൊഴില്‍ മേളയ്ക്ക് തുടക്കം കുറിച്ചത്. അന്ന് 75000 പേര്‍ക്കാണ് അന്ന് തൊഴില്‍മേളയുടെ ഭാഗമായി നിയമന കത്ത് അയച്ചത്.
പുനരുപയോഗ ഊര്‍ജം, പ്രതിരോധ വ്യവസായം, ഓട്ടോമേഷന്‍ തുടങ്ങി വളര്‍ന്നുവരുന്ന തൊഴില്‍മേഖലകളില്‍ മാത്രമല്ല പരമ്പരാഗത മേഖലകളിലും കേന്ദ്ര സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തുടനീളം 37 സ്ഥലങ്ങളിലാണ് തൊഴില്‍മേള സംഘടിപ്പിച്ചത്.
കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ആരംഭിച്ച തൊഴില്‍ മേളകളിലൂടെ ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ഇതുവരെ നിയമന ഉത്തരവ് ലഭിച്ചതെന്നും തൊഴില്‍മേള സുപ്രധാന നാഴികക്കല്ലാണ് പിന്നിടുന്നതെന്നും പറഞ്ഞ പ്രധാനമന്ത്രി തൊഴില്‍ മേളകള്‍ യുവാക്കളുടെ ഭാവിയോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ അടയാളമാണെന്നും വ്യക്തമാക്കി. നിയമന ഉത്തരവ് ലഭിച്ചവരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
‘യുവ ജനങ്ങൾക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നത് രാഷ്ട്രനിര്‍മ്മാണ പ്രക്രിയയുടെ സുപ്രധാന ഭാഗമാണ്. എല്ലാ മേഖലയിലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് വികസനത്തിന്റെ വേഗതയെ സൂചിപ്പിക്കുന്നു. വികസനവും ടൂറിസവും യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും. കായികരംഗത്തെ മുന്നേറ്റങ്ങളും പുതുവഴികള്‍ സൃഷ്ടിക്കുന്നു. ഞങ്ങള്‍ തൊഴില്‍ നല്‍കുക മാത്രമല്ല, സുതാര്യമായ ഒരു സംവിധാനം നിലനിര്‍ത്തുകയും ചെയ്യുന്നു. തൊഴില്‍ വിജ്ഞാപനം മുതല്‍ നിയമനം വരെ എടുക്കുന്ന സമയവും കുറഞ്ഞു.പുനരുപയോഗ ഊര്‍ജം, പ്രതിരോധ വ്യവസായം, ഓട്ടോമേഷന്‍ തുടങ്ങി വളര്‍ന്നുവരുന്ന തൊഴില്‍മേഖലകളില്‍ മാത്രമല്ല പരമ്പരാഗത മേഖലകളിലും സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ചു” -പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു

