Monday, December 22, 2025

ഏപ്രില്‍ പത്ത് സഹോദര ദിനം;സഹോദരങ്ങളെ അടുപ്പിച്ചു നിർത്തുന്ന പ്രധാന ഘടകം രക്തബന്ധം

ഏപ്രില്‍ പത്ത് സഹോദര ദിനം. ഒരു കുടുംബത്തില്‍ സഹോദരങ്ങൾ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യം ഊന്നിപ്പറയുക എന്നതാണ് ഈ ദിവസം ആഘോഷിക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യം. അമേരിക്കയിലും കാനഡയിലുമൊക്കെയാണ് ഈ ദിനം ഇന്നു ആഘോഷിക്കുന്നത്. ക്ലോഡിയ എവർട്ട് എന്നയാളാണ് ഈ ദിനത്തിനു തുടക്കമിട്ടത്. സഹോദരനെയും സഹോദരിയെയും നഷ്ടപ്പെട്ടതിനെ തുടർന്ന് അതിന്റെ പ്രാധാന്യം മനസിലാക്കിയാണ് ഈ ദിനം ക്ലോഡിയ എവർട്ട് പൊതുശ്രദ്ധയിലേക്ക് കൊണ്ട് വന്നത്. ക്ലോഡിയയുടെ സഹോദരിയായ ലിസെറ്റിന്റെ ജന്മദിനമാണ് ഏപ്രിൽ 10. ഈ ദിനം തന്നെയാണ് ക്ലോഡിയ എവർട്ട് സഹോദര ദിനം ആചരിക്കാനായി തിരഞ്ഞെടുത്തത്. 1997 മുതല്‍ ഈ ദിനത്തിനു പ്രാധാന്യം കൂടുതല്‍ കൈവന്നിട്ടുണ്ട്.

സഹോദരദിനം ഇന്ത്യയില്‍ ആഘോഷിക്കുന്നത് രക്ഷാബന്ധൻ ദിനത്തിലാണ്. രാഖി കെട്ടിയാണ് സഹോദര ദിനം ഇന്ത്യയിൽ ആഘോഷിക്കുന്നത്. ഒരു വ്യക്തിയുടെ സുഹൃത്തും മാര്‍ഗദര്‍ശകനും വഴികാട്ടിയുമാണ് സഹോദരന്‍. രക്തബന്ധമാണ് സഹോദരങ്ങളെ അടുപ്പിച്ച് നിര്‍ത്തുന്ന പ്രധാന ഘടകം. ഒരു കുടുംബത്തിലെ ഐക്യം നിലനിര്‍ത്തുന്നത് സഹോദര ബന്ധമാണ്. സഹോദരങ്ങള്‍ തമ്മില്‍ ശക്തമായ ബന്ധമാണെങ്കില്‍ കുടുംബബന്ധവും ശക്തമായി തുടരും. സ്നേഹവും സൗഹൃദവുമാണ് ഇവര്‍ക്കിടയിലെ അളവുകോല്‍.

Related Articles

Latest Articles