പത്തനംതിട്ട: വിദ്യാർത്ഥിനിയെ മർദ്ദിച്ച എസ് എഫ് ഐ നേതാവിനെ കേസെടുക്കാതെ രക്ഷിക്കാൻ പോലീസിന്റെ ശ്രമം. കടമ്മനിട്ട മൗണ്ട് സിയോൺ കോളേജിലെ നിള എന്ന വിദ്യാർത്ഥിനിക്കാണ് മർദ്ദനമേറ്റത്. ആശുപത്രിയി അഡ്‌മിറ്റായി പരാതിയും മൊഴിയും നൽകി മൂന്നു ദിവസം കഴിഞ്ഞിട്ടും എസ് എഫ് ഐ നേതാവും ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറിയുമായ ജെയ്‌സൺ ജോസഫിനെതിരെയാണ് പരാതി. പ്രതിഷേധത്തിനൊടുവിൽ മർദ്ദനത്തിനിരയായ വിദ്യാർത്ഥിനിക്കെതിരെയും പോലീസ് കേസെടുത്തു. മറ്റൊരു പെൺകുട്ടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ആറന്മുള പോലീസിന്റേതാണ് വിചിത്ര നടപടി.
ഇന്നലെ വൈകുന്നേരമാണ് കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരാതിയിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിൽ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. ഈ സമരത്തിൽ പങ്കെടുത്തവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പ്രതിഷേധക്കാർക്കെതിരെ ആറന്മുള പോലീസ് കേസെടുത്തത്.

