Monday, December 22, 2025

കൊച്ചിയിൽ യുവതികൾ തമ്മിൽ ഏറ്റുമുട്ടി; വാക്കുതർക്കം അവസാനിച്ചത് കത്തിക്കുത്തിൽ, ഒരാൾ ഗുരുതരാവസ്ഥയിൽ

കൊച്ചി: കൊച്ചിയിൽ രണ്ടു യുവതികൾ തമ്മിലുള്ള വാക്കുതർക്കം അവസാനിച്ചത് കത്തിക്കുത്തിൽ. ചാവക്കാട് സ്വദേശി റീമയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം മാഞ്ഞാലി മാട്ടുപുറത്താണ് സംഭവം നടന്നത്. സംഭവത്തിൽ ചാവക്കാട് സ്വദേശി റീമയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിറകിൽ തോൾ വശത്തോടു ചേർന്നു കുത്തേറ്റ നിലയിലാണ് റീമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കത്തിയുടെ കുറച്ചു ഭാഗം ശരീരത്തിൽ ഒടിഞ്ഞു കയറിയ നിലയിലായിരുന്നു. ഒരാഴ്ച മുൻപാണു കിഴക്കേപ്രം സ്വദേശിയായ ഷെറീനയും കുടുംബവും ഇവിടെ വാടകയ്ക്കു താമസിക്കാനെത്തിയത്. കഴിഞ്ഞദിവസം ചാവക്കാട് സ്വദേശിനി റീമയും ഇവിടെയെത്തി. ഷെറീനയും റീമയും തമ്മിലുള്ള വാക്കുതർക്കമാണു കത്തിക്കുത്തിൽ കലാശിച്ചതെന്നു പൊലീസ് പറയുന്നു. സംഭവത്തിൽ ആലങ്ങാട് പൊലീസ് കേസെടുത്തു.

Related Articles

Latest Articles