Wednesday, May 8, 2024
spot_img

നിർബന്ധിത മതപരിവർത്തനം; ‘സിഖ് യുവതികൾ സുരക്ഷിതരല്ല’ ; ലവ് ജിഹാദ് നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കാശ്മീർ സിഖ് വിഭാഗം

ശ്രീനഗര്‍: സിഖ് വിഭാഗത്തിലുള്ള രണ്ട് യുവതികളെ ബലമായി മതം മാറ്റി വിവാഹം കഴിപ്പിച്ചെന്ന വാര്‍ത്തകള്‍ക്കു പിറകേ ലവ് ജിഹാദ് നിയമം കശ്മീരില്‍ നടപ്പാക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ട് കശ്മീരിലെ സിഖ് വിഭാഗം രംഗത്ത്. കശ്മീരില്‍ നിന്നും രണ്ട് സിഖ് യുവതികളെ ബലം പ്രയോഗിച്ച്‌ മുസ്ലീം മതത്തിലേക്ക് മാറ്റുകയും പ്രായമായവരുമായി അവരുടെ വിവാഹം നടത്തിച്ചതും കഴിഞ്ഞ ദിവസം വലിയ വിവാദമായിരുന്നു. തുടർന്ന് ഒരു പെണ്‍കുട്ടിയെ മടക്കി കൊണ്ടുവരുകയും സിഖ് സമുദായത്തിലുള്ള യുവാവുമായി വിവാഹം നടത്തുകയും ചെയ്തിരുന്നു.

കശ്മീരില്‍ സിഖ് യുവതികള്‍ സുരക്ഷിതരല്ലെന്നും യു പിയിലും ഹരിയാനയിലും ഉളളതുപോലെ ശക്തമായ ലവ് ജിഹാദ് നിയമങ്ങള്‍ കശ്മീരിലും നടപ്പിലാക്കണമെന്ന് സിഖ് സമുദായം ആവശ്യപ്പെട്ടു. അതേസമയം കാണാതായ രണ്ടാമത്തെ പെണ്‍കുട്ടിക്കു വേണ്ടിയുളള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസം മാത്രം നാല് സിഖ് പെണ്‍കുട്ടികളെ ബലമായി മുസ്ലീം മതത്തിലേക്ക് മാറ്റിയിട്ടുണ്ടെന്ന് സിഖ് മതവിഭാഗത്തിന്റെ സംഘടനയായ അകാല്‍ തഖ്ത് നേതാവ് ജിയാനി ഹര്‍പ്രീത് സിംഗ് ആരോപിച്ചത്. മറ്റ് മതസമുദായത്തിലുളളവരെ വിവാഹം ചെയ്യുന്നത് സിഖ് സമുദായത്തില്‍ അനുവദനീയമല്ല എന്നാണ് സമുദായ നേതാക്കൾ പറയുന്നത്. തിരിച്ചുകൊണ്ടു വന്ന പെണ്‍കുട്ടിയേയും ഭര്‍ത്താവിനെയും അകാല്‍ തഖ്ത് പ്രവര്‍ത്തകര്‍ ഡല്‍ഹിയിലേക്ക് കൊണ്ടു വന്നു. യുവതിയും ഭര്‍ത്താവും ഇനി കശ്മീരില്‍ സുരക്ഷിതരല്ലെന്നും അതിനാലാണ് അവരെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നതെന്ന് അവര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ഭര്‍ത്താവിന് ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴില്‍ ജോലി നല്‍കുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles