Friday, December 19, 2025

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് തർക്കം;ദമ്പതികളെ പെട്രോൾ ഒഴിച്ച് കത്തിച്ചു,ഭർത്താവ് മരിച്ചു

തിരുവനന്തപുരം : കിളിമാനൂരിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കത്തിൽ ദമ്പതികളെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി.

ഗുരുതരമായി പൊള്ളലേറ്റ പള്ളിക്കൽ സ്വദേശി പ്രഭാകര കുറുപ്പ് (60), വിമലകുമാരി (55) എന്നിവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രഭാകര കുറുപ്പിനെ രക്ഷിക്കാനായില്ല.

പനപ്പാംകുന്ന് സ്വദേശി ശശി ആണ് ഇരുവരെയും പെട്രോൾ ഒഴിച്ച് കത്തിച്ചത്.

വിമലകുമാരിയുടെ നില വഷളായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇവരുടെ അയൽക്കാരനായിരുന്നു സൈന്യത്തിൽ നിന്ന് വിരമിച്ച ശശി.പെട്രോൾ ഒഴിച്ച് കത്തിക്കുന്നതിനിടയിൽ ശശിക്കും പൊള്ളലേറ്റിട്ടുണ്ട്. ഇയാളുടെ പരിക്കും ഗുരുതരമാണ്.

ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു.ഈ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.

പെട്രോളുമായി പ്രഭാകര കുറുപ്പിന്റെ വീട്ടിൽ എത്തിയ ശശി ഇരുവരുടെയും ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു.

ഹോളോ ബ്രിക്‌സ് നിർമാണ യൂണിറ്റ് നടത്തുകയാണ് പ്രഭാകര കുറുപ്പ്.

Related Articles

Latest Articles