Friday, May 3, 2024
spot_img

കൊല്ലം ജില്ലയിലെ പോപ്പുലർഫ്രണ്ട്‌ അക്രമികൾക്ക് ഇന്ന് പിടിമുറുകും; റൗഫ് ഉൾപ്പെടെയുള്ള ഭീകരർക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

കൊല്ലം: ജില്ലയിലെ പോപ്പുലർ ഫ്രണ്ട് അക്രമികളുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് സൂചന. എൻ.ഐ.എയുടെ കേസിലും ഹർത്താൽ ദിനത്തിലെ അക്രമങ്ങളിലുമായി പ്രതികളായ നൂറോളം പേരാണ് ജില്ലയിൽ ഇനി അറസ്റ്റിലാകാനുള്ളത്.

പോപ്പുലർ ഫ്രണ്ട് നേതാവ് റൗഫ് ഉൾപ്പെടെ ഒളിവിൽ കഴിയുന്ന ഭീകരവാദികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ജില്ലയിൽ പോപ്പുലർ ഫ്രണ്ടിന്റെ നിയന്ത്രണത്തിൽ കരുനാഗപ്പള്ളി ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന കാരുണ്യ ട്രെറസ്റ്റിന്റെ ഭാരവാഹികൾ എന്ന് എൻ.ഐ.എയുടെ ചോദ്യം ചെയ്യലിൽ പോപ്പുലർ ഫ്രണ്ട് നേതാക്കൾ പറഞ്ഞ പേരുകൾ തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ട്രസ്റ്റിന്റെ രജിസ്‌ട്രേഷൻ രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഭാരവാഹികളാണ് ഉള്ളതെന്ന് വ്യക്തമാക്കി. ഇതോടെ ഈ 7 പേരും എൻ.ഐ.എയുടെ പ്രതി പട്ടികയിൽ ഉൾപ്പെട്ടു. ഇവർക്ക് പുറമെ ഹർത്താൽ ദിനത്തിൽ അക്രമം നടത്തിയവരടക്കമുള്ള നൂറോളം പേരാണ് അറസ്റ്റിലാകാനുള്ളത്.

കൊല്ലം ജില്ലയിൽ പ്രവർത്തിച്ചിരുന്ന പോപ്പുലർ ഫ്രണ്ടിന്റെ 3 ഓഫീസുകളും ഇന്നലെ പൂട്ടി സർക്കാർ ഏറ്റെടുത്തിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ ജില്ലയിലെ ശക്തി കേന്ദ്രങ്ങളായ പോരുവഴി കരുനാഗപ്പള്ളി തഴവ പളളിമുക്ക് പുനലൂർ അഞ്ചൽ എന്നിവിടങ്ങളിലുള്ളവരാണ് ഇനി പിടിയിലാവാനുള്ളവരിൽ ഏറെയും.

Related Articles

Latest Articles