ആണ്‍സുഹൃത്തുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ റാമ്പിന്റെ റെയിലിന്റെ മുകളിൽ കയറി യുവതി ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോൾ
ഹൈദരാബാദ് : ആണ്‍സുഹൃത്തുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ റാമ്പിന്റെ റെയിലിന്റെ മുകളിൽ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.
ബെംഗളൂരു സ്വദേശിനിയായ എം. ശ്വേത (22) യാണ്, ആണ്‍സുഹൃത്ത് വിഷ്ണുവര്‍ധനുമായുള്ള തര്‍ക്കത്തിന് പിന്നാലെ ഡിപ്പാര്‍ച്ചര്‍ റാമ്പിന്റെ റെയിലിങ്ങിന് മുകളില്‍ കയറി താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയത്. എന്നാല്‍ വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ മൂലം അത്യാഹിതം ഒഴിവായി.
റാമ്പില്‍നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതെ ഇരുന്ന യുവതിയോട് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരില്‍ ഒരാള്‍ അനുനയസംഭാഷണത്തിനെത്തുകയും പിടിച്ച് മുകളിലേക്ക് കയറ്റി രക്ഷപ്പെടുത്തുകയുമായിരുന്നു. രക്ഷപ്പെടുത്തിയതിന് പിന്നാലെ ശ്വേതയ്ക്കും വിഷ്ണുവര്‍ധനും പോലീസ് പ്രത്യേകം കൗണ്‍സിലിങ് നല്കിയ ശേഷമാണ് പറഞ്ഞയച്ചത്.
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…