Saturday, May 11, 2024
spot_img

ആൺസുഹൃത്തുമായി തർക്കം; വിമാനത്താവളത്തിൽ യുവതിയുടെ ആത്മഹത്യാ ഭീഷണി; സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ മൂലം അത്യാഹിതം ഒഴിവായി

ഹൈദരാബാദ് : ആണ്‍സുഹൃത്തുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ റാമ്പിന്റെ റെയിലിന്റെ മുകളിൽ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

ബെംഗളൂരു സ്വദേശിനിയായ എം. ശ്വേത (22) യാണ്, ആണ്‍സുഹൃത്ത് വിഷ്ണുവര്‍ധനുമായുള്ള തര്‍ക്കത്തിന് പിന്നാലെ ഡിപ്പാര്‍ച്ചര്‍ റാമ്പിന്റെ റെയിലിങ്ങിന് മുകളില്‍ കയറി താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയത്. എന്നാല്‍ വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ മൂലം അത്യാഹിതം ഒഴിവായി.

റാമ്പില്‍നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതെ ഇരുന്ന യുവതിയോട് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരില്‍ ഒരാള്‍ അനുനയസംഭാഷണത്തിനെത്തുകയും പിടിച്ച് മുകളിലേക്ക് കയറ്റി രക്ഷപ്പെടുത്തുകയുമായിരുന്നു. രക്ഷപ്പെടുത്തിയതിന് പിന്നാലെ ശ്വേതയ്ക്കും വിഷ്ണുവര്‍ധനും പോലീസ് പ്രത്യേകം കൗണ്‍സിലിങ് നല്‍കിയ ശേഷമാണ് പറഞ്ഞയച്ചത്.

Related Articles

Latest Articles