ആലപ്പുഴ : ചേർത്തല കടക്കരപ്പള്ളി തൈക്കലിൽ രണ്ടു കുട്ടികളടക്കം ഒരു വീട്ടിലെ ആറംഗങ്ങളെ വിഷക്കായ കഴിച്ച് അവശനിലയിൽ കണ്ടെത്തി.കുടുംബത്തെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.രണ്ടു കുട്ടികളും തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. മറ്റുള്ളവർ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
വിഷം കഴിച്ച കുടുംബവും അയൽവാസികളുമായി തർക്കം നിലനിന്നിരുന്നു. ഇതേ തുടർന്ന് വീട്ടിലെ ഗൃഹനാഥനെതിരെ അയൽവാസികൾ പോലീസിൽ പരാതിയും നൽകിയിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഗൃഹനാഥനെ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഇവരെ വിഷക്കായ കഴിച്ച നിലയിൽ കണ്ടെത്തിയത്.അടിമഹത്യശ്രമം എന്നാണ് പോലീസ് നിഗമനം. സംഭവത്തിൽ പോലീസ് അനേഷണം ആരംഭിച്ചിട്ടുണ്ട്.

