Sunday, June 2, 2024
spot_img

ശ്രീകണ്ഠാപുരം സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവം; പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു

ശ്രീകണ്ഠാപുരം സ്കൂളിൽ വിദ്യാർഥിക്ക് മർദനമേറ്റ സംഭവത്തിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പോലീസ്. വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പങ്കാളികളായ വിദ്യാർഥികൾക്കെതിരെയാണ് കേസ്. വിദ്യാർത്ഥികളുടെ പ്രായമടക്കം പരിശോധിച്ചതിനുശേഷം തുടർനടപടിയെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ശ്രീകണ്ഠാപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമർദനമേറ്റത്. ബ്ലാത്തൂർ സ്വദേശി മുഹമ്മദ് സഹലിന് ചെവിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച സ്കൂൾ ഗ്രൗണ്ടിൽ വച്ച് സഹലിനെ ഒരു കൂട്ടം പ്ലസ് ടു വിദ്യാർഥികൾ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു.

ചെവി വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മർദന വിവരം സഹൽ രക്ഷിതാക്കളോട് പറയുന്നത്. തുടർന്ന് സഹലിന്റെ കുടുംബം ശ്രീകണ്ഠാപുരം പോലീസിൽ പരാതി നൽകി.

Related Articles

Latest Articles