arif mohammad khan
തിരുവനന്തപുരം: പൊലീസ് നിയമഭേദഗതി പിന്വലിച്ചു. റദ്ദാക്കല് ഓര്ഡിനന്സില് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് ഒപ്പിട്ടതോടെ നിയമ ഭേദഗതി റദ്ദായി. നിയമ ഭേദഗതി ഓര്ഡിനന്സില് ശനിയാഴ്ച ഒപ്പിട്ട ഗവര്ണര് നാലാം നാള് ആ ഓര്ഡിനന്സിനെ റദ്ദാക്കാനുള്ള ഓര്ഡിനന്സില് ഒപ്പിട്ടു.
എതിര്പ്പോ ആശങ്കയോ ഗവര്ണറുടെ ഭാഗത്ത് നിന്നുണ്ടായില്ല. മന്ത്രിസഭ അംഗീകരിച്ച റദ്ദാക്കല് ഓര്ഡിനന്സിന് അതേപടി ഗവര്ണര് അംഗീകാരം നല്കി. പൊലീസ് നിയമ ഭേദഗതിക്കെതിരെ വ്യാപക എതിര്പ്പ് ഉയര്ന്നതോടെയാണ് സിപിഐഎം കേന്ദ്ര നേതൃത്വം ഇടപെട്ട് നിയമ ഭേദഗതി പിന്വലിപ്പിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കലും അസത്യം പ്രചരിപ്പിക്കുകയും ചെയ്യുന്നവര്ക്കെതിരെ നടപടി എന്നാണ് സര്ക്കാര് നിയമ ഭേദഗതിക്ക് ആധാരമായി പറഞ്ഞിരുന്നത്. പൊലീസിന് അമിതാധികാരം നല്കുന്നതാണ് ഭേദഗതിയെന്നായിരുന്നു മുഖ്യ വിമര്ശനം. ഇക്കാര്യത്തില് ഇനി ഓര്ഡിനന്സിലൂടെയല്ലാതെ സഭയില് ബില്ലവതരിപ്പിച്ച് നിയമമാക്കുകയാണ് സര്ക്കാര് ലക്ഷ്യം.
പൊലീസ് നിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്ന്നിരുന്നു. പ്രതിപക്ഷ പാര്ട്ടികളും സിപിഐഎം കേന്ദ്ര നേതൃത്വവും ഉള്പ്പെടെ സര്ക്കാര് നിലപാടിനെതിരെ രംഗത്തെത്തി. ഇതോടെ സര്ക്കാര് പ്രതിരോധത്തിലായി. തുടര്ന്ന് നിയമ ഭേദഗതി പിന്വലിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് പത്രക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു.
അതേസമയം പൊലീസ് നിയമ ഭേദഗതിയില് സര്ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോര്ട്ട് ഹാജരാക്കാനാണ് നിര്ദേശം. ഭേദഗതി പിന്വലിക്കാന് തീരുമാനിച്ചെന്ന് സര്ക്കാര് ഹൈക്കോടതിയെ അറിയിച്ചു. ഓര്ഡിനന്സിന്റെ പേരില് തുടര് നടപടികള് ഉണ്ടാകില്ലെന്നും സര്ക്കാര് വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന് ഉള്പ്പെടെയുള്ളവരാണ് കോടതിയെ സമീപിച്ചത്.
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…