Friday, January 2, 2026

ആരിഫ് മുഹമ്മദ് ഖാന്‍ കേരളാ ഗവര്‍ണറായി നാളെ സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: നിയുക്ത കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ കേരളത്തിലെത്തി. എയര്‍ ഇന്ത്യാ വിമാനത്തില്‍ രാവിലെ 8.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ ആരിഫ് മുഹമ്മദ് ഖാനെ മന്ത്രി കെ ടി. ജലീലിന്‍റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

മന്ത്രിമാരായ എ കെ. ബാലന്‍, ഇ ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയ മന്ത്രിമാര്‍ എന്നിവരും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞാച്ചടങ്ങ്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുമ്പാകെയായിരിക്കും സത്യപ്രതിജ്ഞ. പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കി പി സദാശിവം ബുധനാഴ്ച കേരളത്തില്‍നിന്നു മടങ്ങിയിരുന്നു. എന്നാല്‍ പുതിയ ഗവര്‍ണര്‍ സ്ഥാനമേല്‍ക്കുന്നത് വരെ സാങ്കേതികമായി സദാശിവം തന്നെയാണ് കേരളത്തിന്‍റെ ഗവര്‍ണര്‍.

Related Articles

Latest Articles