Saturday, May 4, 2024
spot_img

കാലുകൾ ബന്ധിപ്പിച്ചു; അരിക്കൊമ്പൻ ഇനി വെള്ളിമലയിലെ വരശനാട്ടിലേക്ക്,ആനയുടെ മുറിവ് സംബന്ധിച്ച് പരിശോധന നടത്തും

കമ്പം : മയക്കു വെടിവെച്ച അരിക്കൊമ്പൻ ഇനി വെള്ളിമലയിലെ
വരശനാട്ടിലേക്ക്.കാടിറങ്ങിയെത്തിയതോടെ, തമിഴ്നാട് സർക്കാർ തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ച് മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ ആനിമൽ ആംബുലൻസിലേക്ക് മാറ്റി. വെള്ളിമലയിലെ വരശനാട്ടിലേക്കാണ് അരിക്കൊമ്പനെ കൊണ്ട് പോവുക.മൂന്ന് കുങ്കിയാനകളെ ഉപയോഗിച്ചാണ് ആനയെ ലോറിയിലേക്ക് കയറ്റിയത്. ആനയെ തമിഴ്നാട് വനംവകുപ്പ് രണ്ട് തവണ മയക്കുവെടിവെച്ചു. അതിന് ശേഷം ബൂസ്റ്റർ ഡോസും നൽകിയ ശേഷമാണ് ആനയുടെ കാലുകൾ വടം ഉയോഗിച്ച് ബന്ധിച്ചത്. അസാമാന്യവലിപ്പമുള്ള ആന ഉണരാൻ സാധ്യതയുള്ളതിനാലാണ് വീണ്ടും ബൂസ്റ്റർ ഡോസ് നൽകിയത്.

ആനയെ മാറ്റുന്നതുമായി ബന്ധപ്പെട്ട് നാലോളം സ്ഥലങ്ങളാണ് തമിഴ്‌നാട് വനംവകുപ്പിന്റെ പരിഗണനയിലുണ്ടായിരുന്നത്.രാത്രി 12.30 ഓടെയാണ് മയക്കുവെടി വെച്ചത്. രണ്ടു മയക്കുവെടി വെച്ചുവെന്നാണ് വിവരം.കാട്ടില്‍ നിന്നും നാട്ടിലേക്കിറങ്ങിയ അരിക്കൊമ്പനെ മയക്കു വെടിവെച്ചത്.അതേസമയം അരിക്കൊമ്പന്റെ തുമ്പിക്കൈയ്യിൽ ആഴത്തിലുള്ള മുറിവ് ഉണ്ട്.ആരോഗ്യപരിശോധനയ്ക്ക് ശേഷമാകും അരിക്കൊമ്പനെ മറ്റൊരു വനമേഖലയിലേക്ക് തുറന്നു വിടുക.ഏപ്രില്‍ 29 നാണ് കേരള വനംവകുപ്പ് ആദ്യം അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. തുടര്‍ന്ന് പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നു വിടുകയായിരുന്നു. എന്നാല്‍ മെയ് 27 ന് കമ്പത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പന്‍ പ്രദേശത്ത് ഭീതി വിതയ്ക്കുകയായിരുന്നു.

Related Articles

Latest Articles