Arimanal resident Muthukodan Muthukodan Mashudi, the accused in the case of threatening to kill the policeman, was caught with ganja.
മലപ്പുറം: പോലീസുകാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അരിമണൽ സ്വദേശി മുതുക്കോടൻ മുതുക്കോടൻ മഷൂദിയാണ് കഞ്ചാവുമായി പിടിയിലായത്. കാളികാവ് പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറുടെ വീട്ടിൽ അതിക്രമിച്ച് കയറി വധഭീഷണി മുഴക്കിയകേസിൽ ഇയാൾ ഒളിവിലായിരുന്നു. ഇതിനിടെയാണ് കഞ്ചാവുമായി പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു ഇയാളെ പോലീസ് പിടികൂടിയത്. കഞ്ചാവ് കൈമാറാൻ വേഷം മാറി വീടിന്റെ പരിസരത്ത് എത്തിയതായിരുന്നു ഇയാൾ. ഇതുമായി ബന്ധപ്പെട്ട രഹസ്യവിവരം ലഭിച്ച പോലീസ് ഇയാളെ പിന്തുടർന്ന് എത്തി പിടികൂടുകയായിരുന്നു. ഇയാളിൽ നിന്നും 940 ഗ്രാം കഞ്ചാവും പോലീസ് പിടികൂടി.
കഴിഞ്ഞ ആഴ്ചയാണ് ഇയാൾ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണി മുഴക്കിയത്. ഇതിന് പുറമേ അദ്ദേഹത്തിന്റെ കാർ തല്ലിത്തകർക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ കേസ് എടുത്തതോടെ ഇയാൾ വയനാട്ടിൽ ഒളിവിൽ പോകുകയായിരുന്നു.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…