Sunday, November 29, 2026

അർണബ് ഗോസ്വാമിക്ക് ജാമ്യം; നേരെത്തെ ജാമ്യം നിഷേധിച്ചത് തെറ്റ്,കീഴ്കോടതിക്കെതിരെ സുപ്രീം കോടതി വിമർശനം

ദില്ലി:റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 50000 രൂപയുടേയും ഒരാളിന്റെയും ജാമ്യമാണ് കോടതി അനുവദിച്ചത്.

അര്‍ണബ് ഗോസ്വാമിക്കെതിരെ ചുമത്തിയിട്ടുള്ളത് ഭീകരവാദ കേസല്ല. പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാനായി ഇവിടെ മേല്‍ക്കോടതിയുണ്ട്. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ ജാമ്യം നിഷേധിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി നേരെത്തെ വ്യക്തമാക്കിയിരുന്നു.  

അര്‍ണബിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളിയതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡാണ് ഹര്‍ജി പരിഗണിച്ചത്. ഇന്റീരിയര്‍ ഡിസൈനറായ അന്‍വയ് നായിക് 2018ല്‍ ആത്മഹത്യ ചെയ്തതില്‍ പ്രേരണ കുറ്റം ചുമത്തിയാണ് അര്‍ണബിനെ അറസ്റ്റ് പോലീസ് ചെയ്തത്.  

Related Articles

Latest Articles