ഹോളിവുഡ് താരം അർനോൾഡ് ഷ്വാസ്‌നെഗരിന്റെ (Arnold Schwarzenegger) ആഡംബര വാഹനം അപകടത്തിൽപെട്ടു.
അർനോൾഡ് ഷ്വാസ്‌നെഗറിന്റേതടക്കം നാല് വാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടം.
അപകടത്തിൽ അർനോൾഡിന് പരിക്കേറ്റിട്ടില്ലെങ്കിലും, പരിക്കേറ്റ സ്ത്രീയെക്കുറിച്ച് അർനോൾഡ് അത്യാഹിത വിഭാഗവുമായി ബന്ധപ്പെടുന്നത് തുടരുകയാണെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു
ഹോളിവുഡ് നടനും കാലിഫോർണിയ മുൻ ഗവർണറുമായ അർനോൾഡ് തന്റെ വലിയ ജിഎംസി യുക്കോൺ കാറിൽ സൺസെറ്റ് ബൊളിവാർഡിൽ നിന്ന് അലൻഫോർഡ് അവന്യൂവിലേക്ക് യാത്ര ചെയ്യുകയായിരുന്നു. റിവിയേര കൺട്രി ക്ലബ്ബിന് സമീപമെത്തിയ അർനോൾഡിന്റെ കാറിൽ രണ്ട് കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു.
താരത്തിന് പരിക്കില്ലന്നാണ് സൂചന. ഇന്നലെ വൈകുന്നേരം 4 മണിക്ക് ശേഷമാണ് സംഭവം. കൂട്ടിയിടിയുടെ കാരണം വ്യക്തമല്ല. അപകടസമയത്ത്, ഷ്വാസ്‌നെഗർ തന്റെ മെഗാ-എസ്‌യുവിലായിരിന്നു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് ലോസ് ഏഞ്ചൽസ് പോലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. 74 കാരനായ അർണോൾഡ് ടെർമിനേറ്റർ ഉൾപ്പെടെ നിരവധി ലോകപ്രശസ്ത ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…