കുന്നിൻ മുകളിൽ നിന്നുള്ള ദൃശ്യം
മുണ്ടക്കൈ : വയനാടിനെ സങ്കടക്കടലിലാക്കിയ ഉരുൾപ്പൊട്ടലിൽ മുണ്ടക്കൈ പ്രദേശത്ത് 150 ഓളം പേർ കുന്നിൻ മുകളിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് വിവരം. രാത്രി ഒരു മണിയോടെ ഉരുൾപ്പൊട്ടി മലവെള്ളം ഒലിച്ചെത്തുന്ന ഭീകര ശബ്ദം കേട്ട് ഭയന്ന് കുന്നിൻ മുകളിലേക്ക് ഓടിക്കയറിയവരാണ് കുടുങ്ങിക്കിടക്കുന്നത്. റോഡ് അടക്കം ഒലിച്ചു പോയതിനാൽ മുണ്ടക്കൈ പ്രദേശത്ത് അൽപ്പ നേരം മുമ്പ് മാത്രമാണ് എത്തിച്ചേരാൻ സാധിച്ചത്. കുടുങ്ങിക്കിടക്കുന്ന മിന്നത്ത് എന്ന സ്ത്രീയുടെ പ്രതികരണം ലഭ്യമായിട്ടുണ്ട്.
“രാത്രി ഒരു മണിക്ക് ഭീകരമായ ശബ്ദം കേട്ടതോടെയാണ് തങ്ങൾ മദ്രസക്ക് സമീപത്തെ കുന്നിൽ ഓടിക്കയറിയത്. 150 ഓളം പേരാണ് ഈ കുന്നിൽ കുടുങ്ങിക്കിടക്കുന്നത്. നിരവധി പേർ ഗുരുതര പരുക്കേറ്റ് കിടക്കുകയാണ്. എന്തു ചെയ്യണമെന്ന് പോലും അറിയില്ല. രാവിലെ വെളിച്ചം വീണതോടെയാണ് കുന്നിന് കീഴെ സകലതും ഒലിച്ചു പോയതായി കണ്ടത്. മുണ്ടക്കൈ ടൗൺ ഒറ്റയടിക്ക് കാണാതായി.
വെള്ളത്തിൽ ഒഴുകി പോയ മൂന്ന് പേരെ തങ്ങള്‍ക്ക് രക്ഷിക്കാൻ സാധിച്ചു. കൂടുതലും സ്ത്രീകളും കുട്ടികളുമാണ് മദ്രസയ്ക്ക് സമീപത്തെ കുന്നിലുള്ളത്.വയോധികരായ രണ്ടു പേർ ചോരയൊലിപ്പിച്ചാണ് കിടക്കുന്നത്. ഗുരുതരമായ പരുക്കാണ് ഇവർക്കുള്ളത്. നിസ്സഹായാവസ്ഥയിലാണ് തങ്ങൾ.” – മിന്നത്ത് പറയുന്നു.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…