വയനാട് : ഉരുൾപൊട്ടലിൽ വിറങ്ങലിച്ച് നിൽക്കുന്ന വയനാട്ടിലെ ജനങ്ങൾക്ക് ആശ്വാസവാക്കുകളുമായി പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. ഞങ്ങളുടെ ഹൃദയം വയനാട്ടിലെ ജനങ്ങൾക്കൊപ്പമാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ആനന്ദ് മഹീന്ദ്ര എക്‌സിൽ കുറിച്ചു. വയനാട്ടിലെ ദുരന്തത്തിന് മുൻപുള്ള ദൃശ്യങ്ങൾ പങ്ക് വച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
“വയനാട് ഭൂമിയിലെ ഒരു പറുദീസയാണ്. മണ്ണിടിച്ചിലിൽ നിരവധി ജീവനുകൾ പൊലിഞ്ഞുകിടക്കുന്നത് കാണുന്നത് ഹൃദയം തകർക്കുന്ന കാഴ്ചയാണ്. ഞങ്ങളുടെ ഹൃദയം വയനാട്ടിലെ ജനങ്ങൾക്കൊപ്പമാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും”. – എന്നാണ് ആനന്ദ് മഹീന്ദ്ര എക്‌സിൽ കുറിച്ചിരിക്കുന്നത്.
വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല, അട്ടമല തുടങ്ങിയ പ്രദേശങ്ങളിൽ പുലർച്ചയുണ്ടായ ഉരുൾപ്പൊട്ടലിൽ 67 പേരാണ് മരണപ്പെട്ടത്. 24 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ, നിരവധി പേരെ കാണാതായിട്ടുണ്ട്. 5 ഇടങ്ങളിലായിട്ടാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. മേപ്പാടി ഹെല്‍ത്ത് സെന്‍ററിലെത്തിച്ച 40 മൃതദേഹങ്ങളിൽ 21 പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്. വിംസ് ആശുപത്രിയിൽ 8 മൃതദേഹങ്ങളിൽ രണ്ട് പേരെ തിരിച്ചറിഞ്ഞു. വൈത്തിരി താലൂക്ക് ആശുപത്രി ഒന്നും, മലപ്പുറം പോത്തുകല്ല് പ്രദേശത്ത് നിന്ന് ലഭിച്ച 10 മൃതദേഹങ്ങളിൽ എട്ടെണ്ണം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലുമുണ്ട്.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…